Monday, November 25, 2024
HomeKeralaചോദ്യപേപ്പർ ചോർച്ച: ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി.

ചോദ്യപേപ്പർ ചോർച്ച: ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി.

ചോദ്യപേപ്പർ ചോർച്ച: ഫ്രറ്റേണിറ്റി മാർച്ചിൽ പ്രതിഷേധമിരമ്പി.

അഷ്ഫാഖ് മഞ്ചേരി.
തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ ബി.എ-ബി.എസ്.സി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവ്വകലാശാല ഭരണസിരകേന്ദ്രത്തിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
സർവകലാശാലയിൽ നിലനിൽക്കുന്ന കെടുകാര്യസ്ഥതയുടെ അവസാനത്തെ ഉദാഹരണമാണ് ചോദ്യപേപ്പർ ചോർച്ചയെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ പറഞ്ഞു. സേവനാവകാശ നിയമം നടപ്പിലാക്കിയ യൂണിവേഴ്‌സിറ്റിയിൽ തുടരെ തുടരെ സംഭവിക്കുന്ന കൃത്യവിലോപങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് അധികൃതർ വെച്ച് പുലർത്തുന്നത്. ചോർച്ച വിഷയത്തിൽ ഉന്നത തല അന്വേഷണവും ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ചിനിടയിൽ പ്രോ.വൈസ്ചാൻസലറുമായി നേതാക്കൾ നടത്തിയ ചർച്ചയിൽ ജോയിന്റ് രജിസ്ട്രാർ മോഹനകൃഷ്‌ണൻ അധ്യക്ഷനായ ഉന്നത സമിതി രണ്ടാഴ്ച്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ അഷ്‌റഫ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഈം ഗഫൂർ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി ടൗണിൽ നിന്നാരംഭിച്ച മാർച്ച് അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന് മുമ്പിൽ പോലീസ് തടഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് നസ്രീന ഇല്യാസ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് ചാത്തനല്ലൂർ, ഹബീബ് സി.പി, യാസിർ വാണിയമ്പലം എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

Most Popular

Recent Comments