Monday, December 8, 2025
HomeCinemaചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു.

ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു.

ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുനായ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വെള്ളിയാാഴ്ച രാത്രിയായിരുന്നു അന്ത്യം. ജാനേ ബൈ ദോ യാരോ (1983), കഭി ഹാന്‍ കഭി നാ (1993) എന്നിങ്ങനെ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജാനേ ഭി ദോ യാരോ എന്ന തന്‍െറ കന്നി ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
നസറുദ്ദീന്‍ ഷാ, രവി ബസ്വന്തി, ഓം പുരി, പങ്കജ് കപൂര്‍, സതീഷ് ഷാ, സതീഷ് കൗശിക്, ഭക്തി ബേര്‍വ്, നീന ഗുപ്ത എന്നിവര്‍ ഈ സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ മോശമായ പ്രതികരണമാണ് ചിത്രത്തിന് ഉണ്ടായത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ജാനെ ഭി കരുതപ്പെടുന്നത്.
1986 മുതല്‍ 1987 കാലഘട്ടത്തിലെ ദൂരദര്‍ശനിലെ ജനപ്രിയ പരമ്ബരകളായ നുക്കഡ്, ആര്‍.കെ. ലക്ഷ്മണിന്‍െറ കഥാപാത്രങ്ങളെ വച്ച്‌ ഒരുക്കിയ ‘വാഗ്ലെ കി ദുനിയ’ എന്നിവ സംവിധാനം ചെയ്തതും കുന്ദന്‍ ഷാ ആയിരുന്നു.
2015ല്‍ ഗജേന്ദ്ര ചൗഹാനെ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ ഷാ ദേശീയ അവാര്‍ഡ് തിരിച്ചുകൊടുത്തിരുന്നു.
RELATED ARTICLES

Most Popular

Recent Comments