Thursday, December 11, 2025
HomeCinemaനോട്ട് നിരോധനം; എ.ആര്‍ റഹ്മാന്റെ കിടിലന്‍ സംഗീത ശില്‍പ്പം പുറത്തിറങ്ങി.

നോട്ട് നിരോധനം; എ.ആര്‍ റഹ്മാന്റെ കിടിലന്‍ സംഗീത ശില്‍പ്പം പുറത്തിറങ്ങി.

നോട്ട് നിരോധനം; എ.ആര്‍ റഹ്മാന്റെ കിടിലന്‍ സംഗീത ശില്‍പ്പം പുറത്തിറങ്ങി.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയ ഉത്തരവായിരുന്നു കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം. നോട്ട് നിരോധത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകുന്ന വേളയില്‍ നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഗാനവുമായി ഓസ്കര്‍ ജേതാവ് എ.ആര്‍.റഹ്‍മാന്‍ എത്തിയിയിരിക്കുകയാണ്.
‘ദ് ഫ്ലെയിങ് ലോട്ടസ്’ എന്ന 19 മിനിറ്റുള്ള ഗാനമാണ് റഹ്‍മാന്‍ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ട് കറന്‍സികള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ചാണു ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല എന്നാല്‍ തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചിഹ്നമായ താമരയെ സൂചിപ്പിക്കുന്നതാണ് ഗാനത്തിന്‍റെ പേര്.
1994ല്‍ ഇറങ്ങിയ പ്രശസ്തമായ ‘ഉര്‍വശീ, ഉര്‍വശീ’ എന്ന സിനിമാപ്പാട്ടിന്റെ പുതുപതിപ്പാണ് ‘ദ് ഫ്ലെയിങ് ലോട്ടസ്’. യുഎസിലെ മുന്‍നിര സിംഫണി ഓര്‍ക്കസ്ട്രയായ സീറ്റില്‍ സിംഫണിയുമായി ചേര്‍ന്നാണ് സംഗീതമൊരുക്കിയത്. മേയില്‍ പ്രീമിയര്‍ അവതരണം നടന്ന ഗാനം ഇപ്പോഴാണ് വിപണിയില്‍ ലഭ്യമാകുന്നത്.
RELATED ARTICLES

Most Popular

Recent Comments