മിലാല്‍ കൊല്ലം.
പ്രീയ സുഹ്രുത്തുക്കളെ നമസ്ക്കാരം,
എന്റെ ഒരു സംശയം.
ഞാൻ മെഡിയ്ക്കൽ സ്റ്റോറിൽ മരുന്നു എടുത്ത് കൊടുക്കാൻ നിൽക്കുന്ന കാലം 1983, 84,85, 92വരെ തൈറോയ്ഡ് എന്ന അസുഖത്തിനുള്ള തൈറോക്സിൻ സൊഡിയം ഗുളിക കടയിൽ ആരും വാങ്ങാനില്ലാതെ ഇരുന്നു കാലാവധി കഴിഞ്ഞ് എടുത്ത് കളഞ്ഞിട്ടുണ്ട് അല്ലെങ്കിൽ കമ്പനിയ്ക്ക് തിരിച്ചു കൊടുത്തിട്ടുണ്ട്.
പക്ഷേ ഇന്നത്തെ സ്ഥിതി അതല്ല ഇപ്പൊൾ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഗുളികകളിൽ ഒന്ന് തൈറോക്സിൻ സൊഡിയം ആണു. നാലു പേർ കൂടിയാൽ അതിൽ ഒരാൾ തൈറോക്സിൻ കഴിയ്ക്കുന്ന ആളാണു എന്നതാണു സത്യം. എന്റെ ഒരു സംശയമാണു ഇതിൽ സർക്കാരുകൾക്കും പങ്കില്ലെ? 1980 – കാലങ്ങളിൽ നമ്മൾ ഉപയോഗിച്ചിരുന്നത് കല്ലുപ്പായിരുന്നു. ഈ കാലങ്ങളിൽ തൈറോയ്ഡ് എന്ന അസുഖം ഇല്ലായിരുന്നൊ? അതോ അസുഖം കണ്ടു പിടിയ്ക്കാനുള്ള പരിക്ഞ്ഞാന കുറവോ? ആ കാലങ്ങളിൽ വിവിധ തരത്തിലുള്ള പരസ്യത്തിലൂടെ നമ്മളെ കല്ലുപ്പിൽ നിന്ന് പൊടിയുപ്പിലെയ്ക്ക് തിരിച്ചു വിടുകയാണു ചെയ്തത്.
കല്ലുപ്പ് കഴിച്ചാൽ തൈറോയ്ഡ് വരും അതുകൊണ്ട് എല്ലാവരും പൊടിയുപ്പ് കഴിച്ചു തുടങ്ങണം ഇതിൽ തൈറോയ്ഡ് എന്ന അസുഖം വരാതിരിയ്ക്കാനുള്ള അയൊഡിൻ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാണു എല്ലാവരെയും അയൊഡയ്സ്ഡ് ഉപ്പിലെയ്ക്ക് മാറ്റിയത്.
ഇതാണു എന്റെ സംശയം കല്ലുപ്പിൽ നിന്നു മാറ്റി നമ്മളെ പൊടിയുപ്പിൽ കൊണ്ട് വന്നു കൊല്ലുകയല്ലെ ചെയ്തത്.
അതൊ ഈ കല്ലുപ്പ് കടകളിൽ സൂക്ഷിച്ചിരുന്നത് കടയ്ക്ക് പുറത്താണു. മിയ്ക്കവാറും പട്ടികൾ മൂത്രം ഒഴിച്ചിരുന്നത് ഇതിനു മുകളിൽ ആണു അതുകൊണ്ടാണോ തൈറോയ്ഡ് എന്ന അസുഖം ഇല്ലാതിരുന്നത്? എന്തായാലും എല്ലാവരും ഒന്നു ശ്രേധ്ദിഛാൽ കൊള്ളാം. …