മുക്കം: ഇന്ന് എരഞ്ഞിമാവ് – പന്നിക്കോട് വെച്ച് നടന്ന ഗെയിൽ വിരുദ്ധ പ്രക്ഷോഭം വിജയിച്ചു. ഗെയിൽ പണികൾക്ക് തൊഴിലാളികൾക്ക് സുരക്ഷയൊരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഗെയിൽ പോരാളികളുടെ വീര്യത്തിന് മുമ്പിൽ തിരിച്ചു പോവേണ്ടി വന്നു . തുടർന്ന് എരഞ്ഞിമാവിലേക്ക് പ്രക്ഷോഭ റാലി സംഘടിപ്പിച്ചു.
നിയമവിരുദ്ധമായി എല്ലാ നടപടിക്രമങ്ങളും നഗ്നമായിലംഘിച്ച് കടന്നു പോകുന്ന ഗെയിൽ പദ്ധതി ജനവാസമേഖലകളിലൂടെ കൊണ്ട് പോകുവാൻ അനുവദിക്കില്ലെന്നും ഗാന്ധിയൻ മുല്യങ്ങൾ മുറുകെ പിടിച്ച് നീതിക്ക് വേണ്ടി വിജയംവരെ സമരം ചെയ്യുമെന്നും പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് വിക്ടിംസ് ഫോറം മലപ്പുറം ജില്ലാ കൺവീനർ അലവിക്കുട്ടി കാവനൂർ പറഞ്ഞു. തമിഴ്നാട്ടിൽ കൃഷിഭൂമിയിലൂടെ കടന്നുപോയിട്ടും തമിഴ്‌നാട് സർക്കാർ കർഷകരുടെ കൂടെ നിന്നു, പക്ഷേ കേരളത്തിൽ നിരവധി വീടുകളടക്കം നഷ്ടപ്പെട്ടിട്ടും കേരളം ഭരിക്കുന്ന തൊഴിലാളി വർഗ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വെല്ലുവിളിച്ചും ഗുണ്ടാലിസ്റ്റിലിട്ടും ഗെയിൽ പദ്ധതി നടപ്പിലാക്കുന്നത് ഖേദകരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ FITU സംസ്ഥാന സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു .
അബ്ദുൽ ജബ്ബാർ സഖാഫി, കീഴുപറമ്പ് സമരസമിതി കൺവീനർ,അരീക്കോട് പഞ്ചായത്ത് മെമ്പർ ശാഫി, കാരശ്ശേരി മെമ്പർ ജി അക്ബർ എന്നിവർ സംസാരിച്ചു. വിക്ടിംസ് ഫോറം ജില്ലാ കൺവീനർ കെ.സി അൻവർ അധ്യക്ഷത വഹിച്ചു. പ്രക്ഷോഭ കമ്മിറ്റി കൺവീനർ ജാഫർ സ്വാഗതവും കരീം പന്നിക്കോട് നന്ദിയും പറഞ്ഞു. പന്നിക്കോട് പ്രകടനത്തിന് മുഹമ്മദലി അരിക്കോട്, നജീബ് കീഴുപറമ്പ്, അസ്ലം ചെറുവാടി, ബഷീർ ഹാജി സർക്കാർപറമ്പ്, ബിജു മാമ്പറ്റ, സാലിം ജീറോഡ്,ശംസുദീൻ ചെറുവാടി,റഹ്മത്ത് കാരശ്ശേരി, ബാവ,ഹമീദ് കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി .
ഫോട്ടോ : എരഞ്ഞിമാവിൽ നടന്ന ഗെയിൽ വിരുദ്ധ പ്രക്ഷോഭ സമരത്തിൽ റസാഖ് പാലേരി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു.