Tuesday, November 26, 2024
HomeLiteratureമനുഷ്യന് പേടി ഇല്ലാതായിരിക്കുന്നു. (അനുഭവ കഥ)

മനുഷ്യന് പേടി ഇല്ലാതായിരിക്കുന്നു. (അനുഭവ കഥ)

മനുഷ്യന് പേടി ഇല്ലാതായിരിക്കുന്നു. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
മനുഷ്യനു പേടി എന്ന് പറയുന്നത്‌ തീരെ ഇല്ലാതായിരിക്കുന്നു. പേടി എന്ന് പറയുന്നത്‌ പലവിധം ഉണ്ട്‌. പണ്ട്‌ കാലങ്ങളിൽ പോലീസിനെ പേടി ഉണ്ടായിരുന്നു ഇപ്പോ അതും ഇല്ല. പിന്നെ അഛനമ്മമാരെ പേടിയില്ല സഹോദരങ്ങളെയും അമ്മാവന്മാരെയും പേടിയില്ല.
എന്റെ ചെറുപ്പകാലത്ത്‌ അയൽ വാസിയേ വരേ പേടിക്കുമായിരുന്നു. നമ്മുടെ വീട്ടിൽ ആർക്കേങ്കിലും ഒരു അസുഖം വന്നാൽ വരെ പേടി ആയിരുന്നു. അങ്ങനെ മനുഷ്യനു അറിവ്‌ കൂടിയപ്പോൾ മൃഗങ്ങൾക്കുള്ള പേടി പോലും ഇല്ലാതായി.
അപ്പോൾ പിന്നെ ഒന്നേ ഉള്ളു ക്രൂര കൃത്യംചെയ്യുന്നവൻ അല്ലെങ്കിൽ ക്രൂരകൃത്യം ചെയ്യുന്നവൾ ആയി മാറി. അതുകൊണ്ടല്ലെ ഏഴു വയസുള്ള പിഞ്ജു കുഞ്ഞുങ്ങൾ അതായത്‌ ഈ അവയവങ്ങൾ എന്തിനുള്ളതാണു എന്ന് തിരിച്ചറിവു പോലും ഇല്ലാത്ത കുട്ടികളെ കാമവെറിയന്മാർ പിച്ചി ചീന്തുന്നത്‌. ഈതിനെ ബലാൽസംഘം എന്നോന്നും പറയാൻ പറ്റില്ല.
അതുപോലെ കാമുകനുവേണ്ടി കാമുകി സ്വന്തം കുഞ്ഞിനെ കൊല്ലുന്നു അത്‌ മറ്റോരു വശത്ത്‌. പേടി ഇല്ലാതായപ്പോൾ കൂടെ സ്നേഹവും ഇല്ലാതായി. ഇതു രണ്ടും ഒരു മുഖ്യ വിഷയം ആണു.
എന്റെ മകനു പത്ത്‌ വയസ്‌ ഉള്ളപ്പോൾ ഞാനും ഭാര്യയും മകനും മകളും കൂടി ഒരു കല്ല്യാണത്തിനു പോയി. അങ്കമാലി വട്ടപ്പറമ്പിൽ ആണു പോകണ്ടത്‌. ഓണം കഴിഞ്ഞ്‌ രണ്ട്‌ ദിവസം കഴിഞ്ഞതേ ഒള്ളൂ.
ട്രെയിനിലാണു യാത്ര. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തതൊന്നും ഇല്ല. ഭയങ്കര തിരക്ക്‌. ടിക്കറ്റ്‌ എടുത്ത ട്രെയിനിൽ തിരക്കു കാരണം കയറാൻ കഴിഞ്ഞില്ല. അടുത്ത ട്രെയിനിൽ കയറാൻ വേണ്ടി ടിക്കറ്റ്‌ മാറ്റി വാങ്ങി. എന്തായാലും മാറ്റി വാങ്ങി ഞങ്ങൾ അടുത്ത ട്രെയിനിൽ കയറി പറ്റി. പിന്നീട്‌ അങ്ങോട്ട്‌ കല്ല്യാണ ചെറുക്കന്റെ ഫോൺ ആണു എവിടെ എത്തി എന്ന് ചോദിച്ചു കൊണ്ട്‌ എന്തായാലും ഏഴു മണിവരെ ഞങ്ങളെ കാത്ത്‌ അങ്കമാലി റെയിൽ വേ സ്റ്റേഷനിൽ കാത്ത്‌ നിന്ന കല്ല്യാണ ചെറുക്കൻ എന്റെ കൂടെ ജോലി ചെയ്ത ജൈസൻ എന്ന സുഹൃത്തിനെ സ്റ്റേഷനിൽ നിർത്തിയിട്ട്‌ വീട്ടിൽ പോയി.
എന്തായാലും വണ്ടിയിൽ ഓരോ സ്റ്റേഷനിൽ നിർത്തുമ്പോഴും ആളിന്റെ എണ്ണം കൂടി കൊണ്ടേ ഇരുന്നു. അങ്കമാലിയിൽ എത്തിയപ്പോൾ രാത്രി ഒൻപത്‌ മണി സമയം. അങ്കമാലിയിൽ നിന്നും കയറാനാണു ആൾ കൂടുതൽ പക്ഷേ എങ്ങനെ എങ്കിലും തള്ളി ഇടിച്ച്‌ ഫ്ലറ്റ്‌ ഫോം ഉള്ള വശത്ത്‌ ഇറങ്ങിയപ്പോൾ മുൻപേ ഇറങ്ങിയ എന്റെ മോനേ കാണുന്നില്ല. ഞാൻ ആകേ പേടിച്ചു. വിളിച്ചപ്പോൾ പറയുന്നു ഫ്ലാറ്റ്‌ ഫോം ഇല്ലാത്ത മറു വശത്ത്‌ ഇറങ്ങി എന്നു എനിക്ക്‌ ഒരു സമാധാനവും ഇല്ല ഞാൻ ഉറക്കേ വിളിച്ചു അപ്പോൾ മനസിലായി അപ്പുറത്ത്‌ ഉണ്ടെന്ന്. ഞാൻ ഭാര്യയോടും മകളോടും ഫ്ലാറ്റ്‌ ഫോമിൽ നിൽക്കാൻ പറഞ്ഞിട്ട്‌ എളുപ്പം ട്രെയിനിൽ കയറി അപ്പുറത്ത്‌ മോൻ നിൽക്കുന്നിടത്ത്‌ ഇറങ്ങി. കാരണം കൊച്ച്‌ പയ്യനാണു അടുത്തു പാളം ഉള്ളതാണു അവൻ ഒറ്റക്ക്‌ നിൽക്കുമ്പോൾ വല്ല വണ്ടിയും വന്നാൽ എന്തു ചെയ്യും ആ പേടി…..
ആ സ്നേഹം ഇത്‌ ഉള്ളവർക്ക്‌ മാത്രമേ ഒരാൾ നഷ്ടപ്പെടുമ്പോൾ ഉള്ള വിഷമം അറിയു. ആ ബോധം ഇന്ന് ഇല്ലാതായിരിക്കുന്നു. അതിന്റെ പരിണത ഭലം നമ്മൾ അനുഭവിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments