Friday, November 22, 2024
HomeKeralaസര്‍ക്കാരിന്റെ മദ്യനയം ജനവിരുദ്ധം:വെല്‍ഫെയര്‍ പാര്‍ട്ടി.

സര്‍ക്കാരിന്റെ മദ്യനയം ജനവിരുദ്ധം:വെല്‍ഫെയര്‍ പാര്‍ട്ടി.

സര്‍ക്കാരിന്റെ മദ്യനയം ജനവിരുദ്ധം:വെല്‍ഫെയര്‍ പാര്‍ട്ടി.

സി.എച്ച് സാജിദ്.
എല്‍.ഡി.എഫ്.സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്യനയം ജനവിരുദ്ധവുംസ്വസ്ഥമായ സാമൂഹികന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേന്ദ്രന്‍ കരിപ്പുഴ അഭിപ്രായപ്പെട്ടു.വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമയി നടത്തുന്ന മദ്യവിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച കലക്ട്രേറ്റ്‌ മാര്‍ച്ച്‌ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം സ്കൂളുകള്‍,ഹോസ്പിറ്റലുകള്‍,ആരാധനാലയങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മദ്യഷാപ്പുകളുടെ ദൂര പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി ചുരുക്കിയ സര്‍ക്കാര്‍ മദ്യമാഫിയകളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.കേരളത്തെ മദ്യവിമുക്തമാക്കുമെന്നു പറഞ്ഞു അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ലോഭം മദ്യഷാപ്പുകള്‍ അനുവദിച്ചു കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നത്.ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടെതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ്‌ എം.ഐ.റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ എ.ഫാറൂഖ്,ഫ്രെറ്റെനിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ ജസീം സുല്‍ത്താന്‍,പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡനടുമാരായ റംല മമ്പാട്,ഗണേഷ് വദേരി,എഫ്.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാക്കിര്‍ ചങ്ങരംകുളം എന്നിവര്‍ സംസാരിച്ചു.ജില്ലാ ജനറല്‍സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എ.സദ്‌റുദ്ധീന്‍ നന്ദിയും പറഞ്ഞു.നേരത്തെ നടന്ന പ്രകടനത്തിന് ജില്ലാഭാരവാഹികളായ മുനീബ് കാരക്കുന്ന്,സാബിര്‍ മലപ്പുറം,സുഭദ്ര വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി
ഫോട്ടോ കാപ്ഷന്‍:വെല്‍ഫെയര്‍ പാര്‍ട്ടി കലക്ട്രേറ്റ്‌ മാര്‍ച്ച്‌ സംസഥാന വൈസ് പ്രസിഡന്റ്‌ സുരേന്ദ്രന്‍ കരിപ്പുഴ ഉത്ഘാടനം ചെയ്യുന്നു
RELATED ARTICLES

Most Popular

Recent Comments