ജോണ്‍സണ്‍ ചെറിയാന്‍.
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ ജിയോഫോണ്‍ എത്തുന്നു.
നാളെ മുതലാണ് ജിയോഫോണുകള്‍ വില്‍പനയ്ക്കെത്തിത്തുടങ്ങുന്നത്.
ഈ ആഴ്ച അവസാനത്തോടെ ബുക്ക് ചെയ്തവര്‍ക്ക് ഫോണുകള്‍ ലഭ്യമാകും. കേരളത്തില്‍ മുളന്തുരുത്തിയിലാണ് ജിയോഫോണിന്റെ ആദ്യ വില്‍പന നടക്കുക. അതിനു ശേഷമായിരിക്കും മറ്റിടങ്ങളില്‍ എത്തിക്കുക. പ്രത്യേകം തയ്യാറാക്കിയ ജിയോപോയിന്റുകള്‍ വഴിയാണ് ഫോണുകള്‍ ഉപഭോക്താക്കള്‍ക്കെത്തിക്കുക.
പിന്‍കോഡ് അടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയിട്ടുള്ള ജിയോ പോയിന്റുകള്‍ വഴി ആളുകളുടെ കയ്യില്‍ ജിയോഫോണുകള്‍ നേരിട്ടെത്തിക്കും. ജൂലായ് 21ന് ഔദ്യോഗികമായി അവതരിപ്പിച്ച ജിയോഫോണ്‍ മൂന്ന് വര്‍ഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡിപോസിറ്റ് മാത്രം വാങ്ങിയാണ് വില്‍പന നടത്തുന്നത്. ഇതില്‍ 500 രൂപ നേരത്തെ വാങ്ങിയാണ് ഫോണിനായുള്ള ബുക്കിങ് നടത്തിയത്. ബാക്കിവരുന്ന 1000 രൂപ ഫോണ്‍ കയ്യില്‍ ലഭിക്കുമ്ബോള്‍ നല്‍കണം. ഒരു കോടിയിലധികം ആവശ്യക്കാര്‍ ജിയോഫോണിനുണ്ടെന്നാണ് കണക്കാക്കുന്നത്.