Sunday, May 11, 2025
HomeNewsബ്ലൂവെയില്‍ ദുരന്തം: 12 വയസ്സുകാരന്‍ മരിച്ചുകിടന്നത് റെയില്‍വേട്രാക്കില്‍.

ബ്ലൂവെയില്‍ ദുരന്തം: 12 വയസ്സുകാരന്‍ മരിച്ചുകിടന്നത് റെയില്‍വേട്രാക്കില്‍.

ബ്ലൂവെയില്‍ ദുരന്തം: 12 വയസ്സുകാരന്‍ മരിച്ചുകിടന്നത് റെയില്‍വേട്രാക്കില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ലക്നൗ: ബ്ലൂവെയില്‍ ഗെയിം വീണ്ടും ഒരു ജീവന്‍ കൂടിയെടുത്തു. പന്ത്രണ്ടു വയസുകാരനെ റെയില്‍വെട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലൂവെയില്‍ കളിച്ച്‌ റെയില്‍വെ ട്രാക്കിലൂടെ നടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാണെന്നാണ് പറയുന്നത്. സുഹൃത്തുക്കളാണ് കൂട്ടുകാരന്‍ ബ്ലൂവെയില്‍ ഗെയിം കളിക്കാറുണ്ടെന്ന് പറഞ്ഞത്.
ബ്ലൂവെയിലുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം മരണങ്ങളാണ് രണ്ടു മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്ലൂവെയില്‍ ഗെയിമിനെ നിരോധിക്കാന്‍ ലോക രാജ്യങ്ങളെല്ലാം ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ആവിര്‍ഭാവം എവിടെയാണെന്നോ എത്രത്തോളം ആളുകളില്‍ ഇത് വ്യാപിച്ചിട്ടുണ്ടെന്നോ അറിയാത്ത അവസ്ഥയാണ്. 50 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ ഗെയിമിന്റെ ദൈര്‍ഘ്യം.
RELATED ARTICLES

Most Popular

Recent Comments