ജോണ്‍സണ്‍ ചെറിയാന്‍.
മലപ്പുറം: ഓണം ബംബര്‍ സമ്മാന തുക പത്ത് കോടി ലോട്ടറി അടിച്ചത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍. പാലത്തിങ്ങല്‍ ചുഴലി സ്വദേശി മുസ്തഫയാണ് ആ ഭാഗ്യവാന്‍. പരപ്പനങ്ങാടിയില്‍ പിക്-അപ് വാന്‍ ഡ്രൈവറാണ് മുസ്തഫ. പരപ്പനങ്ങാടിയില്‍ വിറ്റ AJ 442876 എന്ന നമ്ബറിനായിരുന്നു ഒന്നാം സമ്മാനം. ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കൊട്ടന്തല പൂച്ചേങ്ങല്‍കുന്നത്ത് ഖാലിദാണ് ടിക്കറ്റ് വിറ്റത്.
ഖാലിദില്‍ നിന്ന് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് മുസ്തഫ ടിക്കറ്റ് വാങ്ങിയത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില.