Saturday, November 23, 2024
HomeLiteratureഞാന്‍ അല്ല കേട്ടോ. (അനുഭവ കഥ)

ഞാന്‍ അല്ല കേട്ടോ. (അനുഭവ കഥ)

ഞാന്‍ അല്ല കേട്ടോ. (അനുഭവ കഥ)

മിലാല്‍ കൊല്ലം. 
സ്നേഹിക്കുന്നവർക്ക്‌ വേണ്ടി ഒരു ദിവസം.
എന്നും സ്നേഹിക്കുന്നവർക്ക്‌ വേണ്ടി മുന്നൂറ്റി അറുപത്തിയഞ്ചു ദിവസം.
ഇന്നാർക്ക്‌ ഇന്നാരെന്നു എഴുതി വച്ചല്ലോ എന്നെൻ ദൈവം.
ഒരു പതിനെട്ട്‌ വർഷം ആകുമെന്ന് തോന്നുന്നൂ. ഒരു നാടകം അതിൽ ശ്രീ ചെറുന്നിയൂർ നമശിവായം പറയുന്നുണ്ട്‌ അദ്ദേഹത്തിന്റെ ജന്മദിനം രണ്ട്‌ ദിവസം ആയിട്ടാണെന്ന്. അതെന്താ എന്നു ചോദിക്കുമ്പോൾ പറയും ആദ്യത്തേ ദിവസം എന്നേ പ്രസവിക്കുമ്പോൾ ഞാൻ തല വെളിയിൽ ഇട്ട്‌ നോക്കുമ്പോൾ കാണുന്നത്‌ കുറേ ആൾക്കാർ കത്രികയും പിച്ചാത്തിയും മറ്റുമായി നിൽക്കുന്നു എന്നിട്ട്‌ പറയുകയാ ധൈര്യം ഉണ്ടെങ്കിൽ ഇറങ്ങി വാടാ. ഞാൻ ഇതു കേട്ടതും തിരിച്ചങ്ങ്‌ കയറിപ്പോയി പിന്നെ അടുത്ത ദിവസം അമ്മയുടെ വയർ കീറിയാണു എന്നെ പുറത്ത്‌ എടുത്തത്‌.
എന്തായാലും പുറത്ത്‌ വന്നേ മതൊയാകു. അതുപോലെയാണു കല്ല്യാണം. പ്രേമിച്ചായാലും ആലോചിച്ച്‌ ഉറപ്പിച്ച്‌ ആയാലും കല്ല്യാണം നടന്നേ മതിയാകു. അങ്ങനെ രണ്ടും കൂടി ഉള്ള ഒരു കല്ല്യാണം ആണു എന്റെ ഒരു കൂട്ടുകാരന്റത്‌.
അദ്ദേഹം ഒരു പ്രശസ്തമായ ഉത്സവം കാണാൻ അദ്ദേഹത്തിന്റെ കൊച്ചച്ചന്റെ വീട്ടിൽ പോയി. എന്നിട്ട്‌ കൊച്ചച്ചന്റെ മകനുമായി അപ്പച്ചിയുടെ വീട്ടിൽ പോയി അവിടെ ചെന്നപ്പോൾ ഒരു കൂട്ടം പെൺ മണികൾ അവിടെ നിൽക്കുന്നു. കാരണം അന്വഷിച്ചപ്പോൾ അദ്ദേഹത്തിന്റെ അപ്പച്ചിയുടെ മകൾ ടൈപ്പ്‌ പഠിപ്പിക്കുന്ന പിള്ളാർ ആണെന്ന്. അപ്പോൾ ഇദ്ദേഹത്തിന്റെ കൊച്ചച്ചന്റെ മകൻ അപ്പച്ചിയുടെ മകളോട്‌ ചോദിച്ചു നമ്മടെ അണ്ണനു പറ്റിയ പെണ്ണു വല്ലതും ഉണ്ടോന്ന്? അപ്പോൾ അപ്പച്ചിയുടെ മകൾ പറഞ്ഞു ദാ നിൽക്കുന്ന പെണ്ണിനെ ചിലപ്പോ അയയ്ക്കും. അങ്ങനെ നമ്മുടെ കൂട്ടുകാരൻ പെണ്ണിനെ കണ്ടു. അങ്ങനെ കുറച്ച്‌ കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ അമ്മ അതുവഴി വന്നു അപ്പോ അനിയൻ പയ്യൻ പറഞ്ഞു വല്ല്യമ്മച്ചി അണ്ണൻ പെണ്ണിനെ കണ്ടു. അപ്പോ ഇദ്ദേഹത്തിന്റെ അമ്മ പോടാ പുല്ലെ എന്ന് പറഞ്ഞ്‌ നോക്കാതേ നടന്നങ്ങ്‌ പോയി.
അങ്ങനെ മൂന്ന് നാലു ദിവസം കഴിഞ്ഞു. എന്റെ കൂട്ടുകാരൻ അന്ന് ബസ്സിൽ കണ്ടക്റ്റർ ആയിട്ട്‌ പോകുകയാ. ഇദ്ദേഹം ഒരു ദിവസം രണ്ടര മണിക്കുള്ള ട്രിപ്പിൽ ടൈപ്പ്‌ ഇൻസ്റ്റിറ്റൂട്ടിന്റ്‌ അടുത്തങ്ങിറങ്ങി. വെഷം കാക്കി ബാഗും കയ്യിലുണ്ട്‌. ബസ്സ്‌ കാരോട്‌ പറഞ്ഞു നിങ്ങൾ അവസാന സ്റ്റോപ്പിൽ പോയി തിരിച്ചു വാ അപ്പോൾ ഞാൻ ഇവിടുന്ന് കയറിക്കോളാം എന്ന്. ഏതാണ്ട്‌ ബസ്‌ പോയി തിരിച്ച്‌ ചായയോക്കേ കുടിച്ച്‌ ഇവിട വരുമ്പോൾ ഒരു മണിക്കൂർ എടുക്കും. അങ്ങനെ നേരെ ഇൻസ്റ്റിറ്റൂട്ടിൽ കയറി ചെന്നു. എന്തിനു പറയുന്നു അവിട മൊത്തം പെൺപിള്ളരെ ഒള്ളു എന്ന് അവൻ പറയുന്നു. അവന്റെ ഒരു ധൈര്യമേ. ഞാൻ അവനോട്‌ പറഞ്ഞു എന്നെ കൂടെ കൊണ്ടു പോകാൻ എന്നിട്ട്‌ അവൻ കൊണ്ടു പോയില്ല. ആ പോട്ട്‌ നമ്മുടെ പുളിയും പൂക്കും. അങ്ങനെ അവൻ നേരെ ചെന്ന് അവന്റെ അപ്പച്ചിടെ മകളോട്‌ പറഞ്ഞു ഞാൻ ദിവസവും ഈ സമയത്ത്‌ വരും ടൈപ്പ്‌ പഠിക്കാൻ മാസാമാസം എന്തെങ്കിലും തരും അങ്ങനെ ഈ പെണ്ണിന്റെ അടുത്തു തന്നെ സീറ്റും കിട്ടി. അങ്ങനെ ദിവസവും ഈ സമയം അവൻ അവിടെ ഇറങ്ങും ബസ്സിലെ മറ്റു ജോലിക്കാർ അവനെ നല്ലവണ്ണം സഹായിച്ചു. അന്ന് ഡ്രൈവർ ജോൺ ചെണ്ട രാജേന്ദ്രൻ മരിച്ചു പോയ മലക്കറി ബാബു പിന്നെ ഈ ഞാനും ഒരുപാട്‌ ഹെൽപ്പ്‌ ചെയ്തു. ഒരു ദിവസം അവൻ ടൈപ്പ്‌ ചെയ്ത്‌ കൊണ്ടിരിക്കുമ്പോൾ അവിടുത്തേ പരമാധികാരിയായ പുരുഷ സാർ കയറി വന്നു.
അവനെ കണ്ടപ്പോൾ സാർ ഞെട്ടി. സാർ റ്റീച്ചറോട്‌ ചോദിച്ചു അതാര കാക്കിയിട്ടിരിക്കുന്നത്‌? റ്റീച്ചർ പറഞ്ഞു അതാണു ഈ സമയം പുതിയതായിട്ട്‌ ഒരു കുട്ടി വരുന്നു എന്ന് പറഞ്ഞില്ലെ അത്‌. അങ്ങനെ അവൻ ഒരു വിധം രക്ഷപ്പെട്ടു. പിന്നീട്‌ അവൻ വീട്ടുകാരേ കൊണ്ട്‌ പെണ്ണു ചോദിപ്പിച്ചു. അതിനു ശേഷം ഏതാണ്ട്‌ ഒരു വർഷത്തിൽ കൂടുതൽ അവർ പ്രേമിച്ചു നടന്നു എന്നാണു എനിക്ക്‌ തോന്നുന്നത്‌. അവൻ പറയുന്നത്‌ ആ പെണ്ണിന്റെ കൂട്ടുകാരികളും ഈ പ്രേമത്തിനു കൂട്ടുനിന്നിരുന്നു എന്ന്. അങ്ങനെ കല്ല്യാണമായി ഞങ്ങൾ എല്ലാവരും ഉണ്ട്‌ ഇൻസ്റ്റിറ്റൂട്ടിലെ ഉടമസ്തൻ സാറിനെ പെണ്ണിന്റെ വീട്ടുകാർ വിളിച്ചിരുന്നു അദ്ദേഹവും ഉണ്ടായിരുന്നു. പെണ്ണിനോടും അവനോടുമായി അദ്ദേഹം ചോദിച്ചു ഇതായിരുന്നു അല്ലെ അടുത്തിരുന്നു ടൈപ്പ്‌ പഠിച്ചത്‌ .
പക്ഷേ അവൻ പറഞ്ഞു അവൻ ഇങ്ങനെയോക്കേ ചെയ്തത്‌ ബസ്‌ മുതലാളിമാർ അറിയാതെയാണു. ഇനി അവർ അറിഞ്ഞിരുന്നോ എന്നും അറിയില്ല. എന്തായാലും ഞാൻ അടുത്ത കാലത്ത്‌ കണ്ടപ്പോൾ വിശേഷം ചോദിച്ചു അപ്പോൾ പറഞ്ഞു ഇപ്പോ പ്രേമം ഭാര്യയുമായേ ഒള്ളു അവർ എന്നും പ്രേമിച്ചു കൊണ്ടിരിക്കുകയാണു. രണ്ട്‌ മക്കളും ഉണ്ട്‌. അവനു മുഖ പുസ്തകം ഉണ്ട്‌ അതിൽ അകത്ത പെട്ടിയിലോ പുറത്തേ പെട്ടിയിലോ ആരേങ്കിലും പെൺ കിടാങ്ങൾ വന്നാൽ പഞ്ജാര അടിക്കും അതിനു ഒരു കുറവും ഇല്ല. പഞ്ജാര അടിച്ച്‌ അടിച്ച്‌ ഇപ്പോ രാവിലെയും വൈകിട്ടും ഇൻസുലിൻ എടുക്കുകയാണെന്ന്. എന്തായാലും ഞാൻ പറഞ്ഞു എല്ലാം നിർത്തി നന്നാവൻ നോക്ക്‌. ഞാൻ ഇത്‌ എഴുതിയതിനു അവൻ വല്ലതും പറയുമോ ആവോ?
RELATED ARTICLES

Most Popular

Recent Comments