ജോണ്‍സണ്‍ ചെറിയാന്‍.
കേപ്ടൗണ്‍: ഏറ്റവും പ്രായം കൂടിയ വ്യക്തി വയലറ്റ് മൊസ്സെ ബ്രൗണ്‍ ലോകത്തോട് വിടപറഞ്ഞു. പ്രായം കൊണ്ട് ലോക മുത്തശ്ശിയെന്ന് വിളിപ്പേര് വീണ ബ്രൗണ്‍ 117ാം വയസിലാണ് മരണത്തിനു കീഴടങ്ങിയത്. ജമൈക്കന്‍ പ്രധാനമന്ത്രി ആന്ഡ്ര്യൂ ഹോള്നെനസ്സാണ് ട്വിറ്ററിലൂടെ ലോകമുത്തശ്ശിയുടെ മരണം അറിയിച്ചത്.
ജമൈക്കയില്‍ 1900 മാര്‍ച്ച് 10നാണ് ബ്രൗണ്‍ ജനിച്ചത്. ജമൈക്കയില്‍ നിന്ന് ആദ്യമായി 100 കടക്കുന്ന വ്യക്തിയാണ് ബ്രൗണ്‍ എന്നാണ് കരുതുന്നത്. ലോകത്ത് ഇതുവരെയുണ്ടായവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഇവരാണത്രേ.