Wednesday, November 27, 2024
HomeKeralaകോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം.

കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം.

കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം.

ജോണ്‍സണ്‍ ചെറിയാന്‍. 
കോട്ടയം: ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം. അകാരണമായി നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ സമരം നടത്തിവന്ന നഴ്സുമാരെ പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. അഞ്ച് നഴ്സുമാരെയാണ് നേരത്തെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടത്. ഇതേതുടര്‍ന്നു 40 ദിവസമായി നഴ്സുമാര്‍ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.
യുഎന്‍എയുടെ നേതൃത്വത്തില്‍ ഇന്ന് നഴ്സുമാര്‍ കളക്‌ട്രേറ്റിലേക്കും ആശുപത്രിയിലേക്കും പ്രതിഷേധ സമരം നടത്തി. ആശുപത്രിയുടെ കവാടം ഉപരോധിച്ച നഴ്സുമാരെ ബലം പ്രയോഗിച്ച്‌ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മൂന്നു നഴ്സുമാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.
RELATED ARTICLES

Most Popular

Recent Comments