Monday, April 14, 2025
HomeCinemaമകനെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കായി പങ്കു വെച്ച്‌ മലയാളികളുടെ പ്രിയതാരം വിനീത്.

മകനെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കായി പങ്കു വെച്ച്‌ മലയാളികളുടെ പ്രിയതാരം വിനീത്.

മകനെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കായി പങ്കു വെച്ച്‌ മലയാളികളുടെ പ്രിയതാരം വിനീത്.

ജോണ്‍സണ്‍ ചെറിയാന്‍.
ഇതാണ് അച്ഛന്റെ ആ മകന്‍. മലയാളികളുടെ പ്രിയതാരം വിനീത് ശ്രീനിവാസന്‍ തന്റ മകന്റെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കുകയാണ്. അച്ഛനായ വാര്‍ത്ത നേരത്തെ ആരാധകരോട് പങ്കുവെച്ച വിനീത് ഇത് ആദ്യമായാണ് തന്റെ മകന്റെ ചിത്രം പുറത്ത് വിടുന്നത്. ‘വിഹാന്‍ ദിവ്യ വിനീത്’ എന്നാണ് താരം തന്റെ പൊന്നോമനയ്ക്ക് പേരിട്ടിരിക്കുന്നത്.
തന്റെ നെഞ്ചില്‍ കിടന്നുറങ്ങുന്ന വിഹാന്റെ ചിത്രമാണ് മനോഹരമായ കുറിപ്പോടെ പുറത്തു വിട്ടത്. രാവിലെ ഏഴ് മണിയായി. എയര്‍പോട്ടിലെത്താന്‍ ഞാന്‍ ഇപ്പോള്‍ തന്നെ ലേറ്റ് ആണ്. പക്ഷേ കുഞ്ഞിങ്ങനെ നെഞ്ചില്‍ ചേര്‍ന്നുറങ്ങുമ്ബോള്‍ ഒരിഞ്ചുപോലും പോകാന്‍ സാധിക്കുന്നില്ലെന്നായിരുന്നു കുറിപ്പ്. ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയത്.
RELATED ARTICLES

Most Popular

Recent Comments