മിലാല്‍ കൊല്ലം.
കഴിഞ്ഞ ദിവസം വൈകുന്നേരം ആയപ്പോൾ മൊബെയിലിൽ വൃത്തിയാക്കലുകാരുടെ ഒരു ബഹളം. എന്ന് വച്ചാൽ എനിക്ക് ഫോൺ ഉപയോഗിക്കാൻ പറ്റുന്നില്ല. ചുമപ്പ് ലൈറ്റൊക്കേ ഇട്ട് നമ്മളെ പേടിപ്പിക്കുന്നു. നിവർത്തി ഇല്ലാതെ വന്നപ്പോൾ ഞാൻ തന്നെ ഒന്നങ്ങ് വൃത്തിയാക്കി. എല്ലാത്തിനെയും പടിയടച്ച് പിൻഡം വച്ചു.
പിന്നെട് മൊബെയിൽ ഓൺ ചെയ്യാൻ വേണ്ടി ഈ മെയിൽ ഐടി അടിച്ചിട്ട് പാസ് വേർഡ് അടിച്ചപ്പോൾ അവർ സ്വീകരിക്കുന്നില്ല. അവർ പറയുന്നു പസ്സ് വേർഡ് ശരിയല്ല. ആക പ്രശ്നം. പലതും അടിച്ചു നോക്കി. ഒരു രക്ഷയുമില്ല.
എന്റെ വെപ്രാളം കണ്ടിട്ട് കൂടെ താമസിക്കുന്ന ആൾ ചോദിച്ചു എന്താ പ്രശ്നം? ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അയാൾ അയാളുടെ നയം വ്യക്തമാക്കി. എന്റെ പൊന്നഛാ ഞാനൊന്നും എടുത്തില്ല നിങ്ങളുടെ ഒന്നും. ഞാൻ പറഞ്ഞു ഇയാൾ എടുത്തെന്നല്ല ഞാൻ പറഞ്ഞത്. അപ്പോൾ അദ്ദേഹം- നിങ്ങൾ കിടന്ന് തിറുതി കാണിക്കാതെ അവിടെയെങ്ങാണം നോക്ക്. അവിടെ തന്നെ കാണും. ഇവിടെ വന്ന് ആരും നിങ്ങടെ പാസ് വേർഡ് എടുത്തുകൊണ്ട് പോകില്ല.
ഞാൻ അവിടെ എല്ലാം നോക്കി ഒരു തടി കിട്ടുമോന്ന്. കിട്ടിയിരുന്നെങ്കിൽ എടുത്ത് ഒന്ന് കൊടുക്കാമായിരുന്നു.
എന്തായാലും ഞാൻ മൊബെയിൽ കടയിൽ കൊണ്ടുപോയി ശരിയാക്കി എടുത്തു.
ഒരു അറിയിപ്പുണ്ട്. ഫോൺ കഴുകി വൃത്തിയാക്കിയപ്പോൾ ഒരുപാട് ഫോൺ നമ്പറുകൾ നഷ്ടമായി. അതുപോലെ വാട്സ് അപ്പിൽ ഉണ്ടായിരുന്ന പലരും നഷ്ടമായി. അവർക്ക് എല്ലാം വീണ്ടും ഒരു ഹായ് പറഞ്ഞ് തിരിച്ചു വരാവുന്നതാണു.