മിലാല്‍ കൊല്ലം.
എന്നോട് പലരും ചോദിച്ചിട്ടുണ്ട് ഈ മീശയുടെ രഹസ്യം എന്താണെന്ന്. ആ രഹസ്യം പറഞ്ഞു തന്നാലും അത് പ്രാവർത്തികമാക്കാൻ ആർക്കും പറ്റില്ല.
എന്റെ വീടിന്റെ വടക്കേ വീട് ദിവാൻ പേഷ്ക്കാരുടെതാണു. അവരുടെ വീടിനോട് ചേർന്ന് ഇത്തിരി വലിയ ഒരു ഒറ്റ മുറി കേട്ടിയിട്ടുണ്ട്. അവിടെ ആണു ഇളയ മകൻ അപ്പി അണ്ണൻ താമസിക്കുന്നത്. എല്ലാ ചങ്ങാതിമാരും ബാല സഖ്യങ്ങളും തങ്ങുന്നതും അവിടെയാണു. എന്റെ വളരെ പൊടിയിലെ ആ മുറിയിൽ ചെല്ലും ഷേവിംഗ് സെറ്റ് എടുക്കും ഒരു ബ്ലൈഡ് മുറിച്ചിടും ഷേവ് ചെയ്യും. അപ്പി അണ്ണൻ കണ്ടാലും ഒന്നും പറയില്ലായിരുന്നു. അദ്ദേഹം അങ്ങനെ ആയിരുന്നു. ഇതുകൊണ്ട് പറയുന്നത് അല്ല.
ഇത്രയും നല്ല ഒരു മനുഷ്യൻ ഇല്ലായിരുന്നു. ഈ അടുത്ത സമയത്താണു അദ്ദേഹം അന്തരിച്ചത്. ഇപ്പോൾ മനസിലായില്ലെ എന്റെ മീശയുടെ രഹസ്യം. നമ്മൾ സ്വന്തം വീട്ടിൽ നിന്ന് ഷേവ് ചെയ്താലും ഇങ്ങനെ പിടിക്കില്ല കേട്ടോ? നമ്മുടെ കൊച്ചു പിള്ളേർ നാളമുതൽ തുടങ്ങിക്കളയും. അതു വേണ്ടാ. പ്രയോജനം ഇല്ല. പണ്ടുള്ളവർ പറയും കറിവേപ്പിന്റെ തൈ കൊണ്ടു വന്നു വച്ചാൽ കിളിക്കില്ല. എന്നാൽ എവിടുന്നേങ്കിലും മോഷ്ടിച്ചു കൊണ്ടു വച്ചാൽ കിളിക്കും എന്ന്. അതുപോലെ.
പിന്നെ ഈ ഷേവിംഗ് സെറ്റ് എന്റെ കയ്യിൽ കിട്ടിയിട്ട് മുപ്പത് വർഷം ആകുന്നു.
ഇത്രയും പറയുമ്പോൾ അതിന്റെ ഉൽഭവം കൂടി പറയാം. ഈ സെറ്റിനു ഒരു പ്രത്യകതയുണ്ട്. ഇതിന്റെ കൈ പിടിക്കുന്ന ഭാഗം (പടത്തിൽ കറുത്ത ഭാഗം കാണുന്നത്) നല്ല കട്ടിയുള്ള പ്ലാസ്റ്റിക് ആണു. എന്റെ കയ്യിൽ കിട്ടുന്ന കാലം മുകൾ ഭാഗം കറക്കി തുറക്കുന്നത് നമ്മുടെ നാട്ടിൽ ഇറങ്ങിയിട്ടില്ല. പിന്നീട് ഇറങ്ങി. പക്ഷേ മുഴുവനും സ്റ്റിൽ ആയിരുന്നു.
ഈ സെറ്റ്. നാൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്. പേഷ്ക്കാരുടെ മകൻ ഡോക്റ്റർ രാജഗോപാൽ (ഇപ്പോൾ കിംസ് ആശുപത്രിയിലോ മറ്റുമാണു) ഇംഗ്ലണ്ടിൽ നിന്ന് വന്നപ്പോൾ എന്റെ ഇളയ മാമനു (അർജ്ജുനൻ) കൊടുത്തതാണു. ഇത് കുറേ നാൾ കഴിഞ്ഞപ്പോൾ എന്റെ മൂത്ത മാമന്റെ മകൻ ബാബു അണ്ണനു (കൊല്ലം കോട്ടൺ മില്ല്) അദ്ദേഹം കുറേ നാൾ കഴിഞ്ഞപ്പോൾ എനിക്ക് തന്നു (മില്ലാൽ എന്ന ഞാൻ. എനിക്ക് അന്ന് പതിനെട്ട് വയസ്സ് ) ഞാൻ ഇത് ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു. ഞാനും ഇതിപ്പോൾ ഉപയോഗിക്കാറില്ല. ഒരു വട്ടം ഉപയോഗിക്കുന്ന സെറ്റുകളാണു.
എന്ത് കിട്ടിയാലും ഉടൻ തന്നെ നശിപ്പിച്ച് കളയുന്ന നമ്മുടെ സുഹൃത്തുക്കൾക്ക് കൂടിയാണു ഞാൻ ഇത് ഇവിടെ എഴുതിയത്.