Wednesday, July 16, 2025
HomeIndiaജിയോയെ വെല്ലുവിളിക്കാന്‍ മികച്ച ഓഫറുമായി ഐഡിയ.

ജിയോയെ വെല്ലുവിളിക്കാന്‍ മികച്ച ഓഫറുമായി ഐഡിയ.

ജിയോയെ വെല്ലുവിളിക്കാന്‍ മികച്ച ഓഫറുമായി ഐഡിയ.

ജോണ്‍സണ്‍ ചെറിയാന്‍.
ജിയോയെ വെല്ലുവിളിക്കാന്‍ മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് ഐഡിയ. ഐഡിയയുടെ പുതിയ ഓഫര്‍ പ്രകാരം 697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 126 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.
ഐഡിയ സെല്ലുലാര്‍ വെബ്സൈറ്റ് പ്രകാരം 697 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം. കൂടാതെ, ഈ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകള്‍ ചെയ്യാം. ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാനായി നിങ്ങള്‍ക്ക് ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ ഐഡിയ വെബ്സൈറ്റ് വഴിയും റീച്ചാര്‍ജ്ജ് ചെയ്യാം.
ഈ റീച്ചാര്‍ജ്ജിനോടൊപ്പം തന്നെ 10 ശതമാനം ടോക് ടൈമും നല്‍കുന്നു. 4ജി ഫോണുകളില്‍ മാത്രമേ ഈ ഓഫര്‍ ചെയ്യാന്‍ കഴിയൂ. ജിയോ 399 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. 84 ദിവസമാണ് വാലിഡിറ്റി. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ചെയ്യാം. 
RELATED ARTICLES

Most Popular

Recent Comments