ഡോ.ആനി പോൾ.
(ഈ കവിത 9/11നു ഒരു വര്‍ഷം തികയുന്ന ആണ്ടിന് എഴുതിയതാണ്)
അമേരിക്ക തന്നഭിമാനമാം
അംബരചുംബികളാo ബിംബങ്ങൾ
വെള്ളിമേഘങ്ങളെ നോക്കി
ചിരിച്ചു നിന്നു
അന്നൊരു സുപ്രഭാതത്തിൽ
അസൂയയുടെ അമ്പുകൾ!
വജ്രംങ്ങൾ പോലെ തിളങ്ങുമാ
സൗധങ്ങൾ നടുങ്ങി വിറച്ചു
ലോകം നടുങ്ങി, ലോകർ നടുങ്ങി
സ്വപ്നങ്ങൾ തകർന്നു
ജീവിതങ്ങൾ തകർന്നു
എല്ലാം വെറും പുകയായ് മാറി
വെള്ളി മേഘഗങ്ങൾ കാർമേഘങ്ങളായ്
ചിരിച്ചുനിന്നൊരാ സൗധങ്ങൾ
ദുഃഖത്തിൻ നിഴലായ്
മണ്ണോടു മണ്ണായ്
ജീവിച്ചു കൊതിതീരുംമുബേ
സ്നേഹിച്ചുകൊതിതീരും മുമ്പേ
സേവിച്ചു കൊതിതീരുംമുമ്പേ
അവസാനിച്ചതെത്ര ജീവിതം!
ആ മണ്ണിൽ
അമ്മിഞ്ഞപ്പാലിന്റെ മണം
സ്നേഹത്തിന്റെ, ലാളനയുടെ രുചി
ദുഃഖത്തിന്റെ, വേദനയുടെ നിഴൽ
ഇന്ന് ഒരു വര്ഷം !
ജാലകവാതിൽക്കലെത്ര കണ്ണുകൾ
സ്വന്തം പ്രിയർക്കായ്
വഴി നോക്കിയിരിക്കുന്നു
സ്വന്തം അമ്മയുടെ, അച്ഛന്റെ
മകന്റെ, മകളുടെ, സോദരന്റെ
സോദരിയുടെ, ഭാര്യയുടെ
ഭർത്താവിന്റെ വരവിനായ്
ദുഃഖ സാഗരത്തിലാണ്ടു
മൂകമായ് കരയുമീലോകത്തെ
സ്വാന്തനത്തിൻ കരങ്ങൾ നീട്ടി
ആശ്വസിപ്പിച്ചീടാൻ നമുക്കു ദൈവം
ലോകത്തിൽ സ്നേഹത്തിനായ്
സാഹോദര്യത്തിനായ്,
സമാധാനത്തിനായ് പ്രാർത്ഥിക്കാം
നമക്ക് തീർക്കാം വീണ്ടുമാസൗധങ്ങൾ!