ജോണ്‍സണ്‍ ചെറിയാന്‍.
മഞ്ചേശ്വരം: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഛത്തീസ്ഗഡ് സ്വദേശിയും മഞ്ചേശ്വരം മൊറത്തണയില്‍ താമസക്കാരനുമായ തുളസി (20)യാണ് മരിച്ചത്. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് ചൗക്കി കയര്‍ക്കട്ടയിലാണ് അപകടമുണ്ടായത്.
തുളസി ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ തുളസിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. നാല് വര്‍ഷം മുമ്ബാണ് ഇയാള്‍ ജോലിക്കെത്തിയത്.