Monday, May 12, 2025
HomeCinemaഒരു ദിവസത്തേക്ക് വീട്ടില്‍ പോകണം; അനുമതി തേടി ദിലീപ് കോടതിയില്‍.

ഒരു ദിവസത്തേക്ക് വീട്ടില്‍ പോകണം; അനുമതി തേടി ദിലീപ് കോടതിയില്‍.

ഒരു ദിവസത്തേക്ക് വീട്ടില്‍ പോകണം; അനുമതി തേടി ദിലീപ് കോടതിയില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് ഒരുദിവസത്തേക്ക് വീട്ടില്‍ പോകാന്‍ അനുമതി തേടി അങ്കമാലി മജ്സ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.
സപ്തംബര്‍ 6ന് നടക്കുന്ന പിതാവിന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ. രാവിലെ ഏഴുമുതല്‍ 11 മണിവരെയാണ് ചടങ്ങ് നടക്കുന്നത്.
ദിലീപിന്റെ അപേക്ഷ കോടതി ഉടന്‍ പരിഗണിക്കും. പോലീസ് എതിര്‍ത്തില്ലെങ്കില്‍ ദിലീപിന് അന്നേ ദിവസം വീട്ടില്‍ പോകാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന. നേരത്തെ മൂന്നുതവണ അപേക്ഷ നല്‍കിയിരുന്നെങ്കിലും ദിലീപിന് ജാമ്യം ലഭിച്ചിരുന്നില്ല.
RELATED ARTICLES

Most Popular

Recent Comments