Friday, April 25, 2025
HomeAmericaഡാളസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം: പരിശുദ്ധ ബാവാ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

ഡാളസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം: പരിശുദ്ധ ബാവാ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

ഡാളസ് വലിയ പള്ളിയില്‍ എട്ടുനോമ്പാചരണം: പരിശുദ്ധ ബാവാ തിരുമേനി മുഖ്യകാര്‍മികത്വം വഹിക്കും.

ജോയിച്ചന്‍ പുതുക്കുളം.
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണം സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ തീയതികളില്‍ നടത്തപ്പെടുന്നു.
പരിശുദ്ധ ബാവാ തിരുമേനി സെപ്റ്റംബര്‍ മൂന്നാം തീയതി ഞായറാഴ്ച കുര്‍ബാന അര്‍പ്പിക്കുന്നതാണ്. സെപ്റ്റംബര്‍ രണ്ടാം തീയതി അഭിവന്ദ്യ ദിയസ്‌കോറസ് തിരുമേനി കുര്‍ബാന അര്‍പ്പിക്കും. സെപ്റ്റംബര്‍ എട്ടാം തീയതി അഭിവന്ദ്യ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി കുര്‍ബാന അര്‍പ്പിക്കുന്നതാണ്.
എല്ലാദിവസവും രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാന, വൈകിട്ട് 7.30-ന് സന്ധ്യാനമസ്കാരം എന്ന ഉണ്ടായിരിക്കും. എല്ലാവരുടേയും ഭക്തിനിര്‍ഭരമായ സാന്നിധ്യം ഉണ്ടാവണമെന്നു വികാരി റവ.ഫാ. രാജു ദാനിയല്‍ അഭ്യര്‍ത്ഥിച്ചു.
RELATED ARTICLES

Most Popular

Recent Comments