ജോണ്‍സണ്‍ ചെറിയാന്‍.
ശ്രീനഗര്‍: അച്ഛന്റെ മൃതദേഹത്തിനു മുന്നില്‍ വിതുമ്ബി കരഞ്ഞ അഞ്ചുവയസുകാരിയുടെ മുഖം ആര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയില്ല.ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടതിന്റെ ദൈന്യതയും അരക്ഷിതാവലസ്ഥയും ആ അഞ്ചു വയസുകാരിയുടെ മുഖത്ത് നിഴലിച്ചിരുന്നു.
ജമ്മുകശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ അഞ്ചു വയസുള്ള മകള്‍ സോറയാണ് അച്ഛന്റെ മൃതദേഹത്തിനു മിന്നില്‍ നിന്ന് വിങ്ങിപ്പൊട്ടിയത്. തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് കുട്ടി പൊട്ടിക്കരഞ്ഞത്. ജമ്മുകാശ്മീര്‍ പോലീസാണ് കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തത്.
നിന്റെ കണ്ണുനീര്‍ ഞങ്ങളുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. എന്തു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള പ്രായം നിനക്ക് ആയിട്ടില്ല. ഞങ്ങളെല്ലാവരെയും പോലെ ജമ്മു-കശ്മീര്‍ പോലീസിനെ പ്രതിനിധീകരിക്കുന്ന നിന്റെ അച്ഛന്‍ ധൈര്യത്തിന്റേയും ത്യാഗത്തിന്റേയും പ്രതീകമാണ്. സമൂഹത്തിനും രാജ്യത്തിനുമെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുക്കളാണെന്നും ജമ്മു കശ്മീര്‍ പോലീസ് ഡിഐജി ഫേസ്ബുക്കില്‍ കുറിച്ചു.