Sunday, May 11, 2025
HomeNewsവീണ്ടും കൂട്ടമരണം :പൊലിഞ്ഞത് 42 കുരുന്നു ജീവനുകള്‍.

വീണ്ടും കൂട്ടമരണം :പൊലിഞ്ഞത് 42 കുരുന്നു ജീവനുകള്‍.

വീണ്ടും കൂട്ടമരണം :പൊലിഞ്ഞത് 42 കുരുന്നു ജീവനുകള്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂട്ടമരണം തുടരുന്നു. 42 കുരുന്നുകള്‍ കൂടി പൊലിഞ്ഞതോടെ ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം അറുപതിലെത്തി. മസ്തിഷ്ക വീക്കത്തെ തുടര്‍ന്നാണ് ഏഴു കുട്ടികള്‍ മരിച്ചതെങ്കില്‍ ബാക്കി കുട്ടികളുടെ മരണകാരണം വെളിവായിട്ടില്ല.
ഈ മാസമാദ്യം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേര്‍ മരിച്ചതോടെയാണു ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. തുടര്‍ന്നു മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവിടെ കനത്ത മഴയും മറ്റ് പ്രശ്നങ്ങളും തുടരുന്നതിനാല്‍ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments