മിലാല്‍ കൊല്ലം.
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ. ഞാൻ ഒരു ദിവസം വീടിന്റെ മുന്നിൽ റോഡ് ആണു അവിടെ നിന്നപ്പൊൾ ഒരാൾ കുറേ വിറക് സൈക്കളിൽ വച്ച് ചവിട്ടി വരുന്നു. ഞാൻ അയാളെ തടഞ്ഞു നിർത്തി. ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണുകയാണു. അങ്ങനെ അയാൾ അവിടെ ഇറങ്ങി. എന്നിട്ട് എന്നോട് ചോദിച്ചു ആ മില്ലാൽ നിങ്ങൾ ഇവിടയാണോ താമസം. ഞാൻ പറഞ്ഞു ഇത് എന്റെ വീടാ പണ്ടുമുതലെ ഇവിടെ ആണു താമസം. അങ്ങനെ അദ്ദേഹത്തിനെ വിളിച്ചു വീട്ടിൽ കയറ്റി ഒരു ഗ്ലാസ് വെള്ളം കൊടുത്തു ഒരു കവർ ബ്ലൈഡ് കൊടുത്തു രണ്ട് മൂന്ന് മിഠായി കൊടുത്തു അപ്പോൾ അദ്ദേഹം ചോദിച്ചു റ്റൈഗർ ബാം ഉണ്ടോ ഒന്ന് കൊടുക്കാൻ എന്ന്.
ഞാൻ പറഞ്ഞു ഉണ്ട് തരാം. അങ്ങനെ ഞാൻ ഒരെണ്ണം എടുത്തു കൊടുത്തു. അയാൾ പോയി. അപ്പോ എന്റെ മോൾ ചൊദിച്ചു. ആരാ അഛാ ആ കിളവൻ. ഞാൻ പറഞ്ഞു അയ്യോ മോളെ അയാൾ എന്റെ കൂടെ പഠിച്ച ആളാണു. അപ്പോ മോൾ പറഞ്ഞു അദ്ദേഹം നമ്മുടെ കിഴക്കു വശം വയലിൽ താമസിക്കുന്ന ആളാണു. അദ്ദേഹത്തിന്റെ മക്കളെല്ലാം ഗൾഫിൽ ആണു. ഞാൻ പറഞ്ഞു മോളേ എന്റെ ചെറുപ്പത്തിൽ അയാൾ എനിക്ക് ഒരു രൂപ കടം തന്നിരുന്നു. പിന്നീട് ഞാൻ അയാളയും കണ്ടിട്ടില്ല. ഒരു വിവരവും ഇല്ല താനും. എന്തായാലും ഞാൻ പൈസ വാങ്ങിയ കഥ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനു ഒരു ഓർമ്മയും ഇല്ല. അതാണു പറയുന്നത് കൊടുത്തയാൾ മറന്നാലും വാങ്ങിയ ആൾ ഒരിക്കലും മറക്കില്ല. നമ്മൾ വന്ന വഴി എന്ന് മറക്കുന്നുവോ അന്ന് തീർന്നു നമ്മുടെ കഥ.