ഫസൽ തിരൂർക്കാട്.
മലപ്പുറം: അരിക് വത്കരിക്കപ്പെട്ട തൊഴിലാളി ജനവിഭാഗത്തെ പുരോഗതിയിലേക്ക് ഉയർത്തികൊണ്ടുവന്ന നേതാവായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന് എഫ്.ഐ.ടി.യു അയ്യങ്കാളി സാഹോദര്യ സദസ്സ് അഭിപ്രായപ്പെട്ടു. തൊഴിൽ ചൂഷണത്തിനും വിദ്യഭ്യാസ നിഷേധത്തിനും ഇരയാക്കപ്പെട്ട കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് മത്സ്യബന്ധനത്തിലൂടെ പുതിയ ഉപജീവനവും കണ്ടെത്തിയ സമരരീതിക്കും മഹാത്മ അയ്യങ്കാളി നേതൃത്വം നൽകിയതായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കൃഷണൻ കുനിയിൽ പറഞ്ഞു. മഹാത്മ അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് മലപ്പുറം എഫ് ഐ ടി യു ഹാളിൽ നടത്തിയ സാഹോദര്യ സദസ്സ് ഉദഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.
എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിം കുട്ടി മംഗലം അനുസമരണ പ്രഭാഷണം നടത്തി. ഗണേഷ് വടേരി, ഡോ അത്തീഖ് റഹ്മാൻ, റഷീദ ഖാജ, അറഫാത്ത് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. എഫ്.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി തസ്നീം മമ്പാട് സ്വഗതവും സെക്രട്ടറി ഫസൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.
———-
Photo Caption: അയ്യങ്കാളി ദിനത്തോടനുബന്ധിച്ച് എഫ്.ഐ.ടി.യു മലപ്പുറം ജില്ല നടത്തിയ സാഹോദര്യ സദസ്സ് വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദഘാടനം ചെയ്യുന്നു.