പി.പി.ചെറിയാന്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഹൂസ്റ്റനിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ‘ഹെറിക്കേൻ ഹാർവി’ വരുത്തി വച്ച വൻ നാശനഷ്ടങ്ങൾക്കു പുറമേ, പിന്നീടു വന്ന നിർത്താതെ പെയ്യുന്ന പെരുമഴയാൽ ഈ പ്രദേശങ്ങളാകമാനം വെള്ളപ്പൊക്കത്തിന്റെ കെടുതിയിലുമായി. ഈ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനും വേണ്ടി പ്രസ് ക്ലബിന്റെ നേത്യത്വത്തിൽ ആഗസ്റ്റ് 28 ന് വൈകിട്ട് 8 മണിക്ക് ടെലി കോൺഫറൻസ് വഴി കൂടിയ യോഗത്തിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതിലധികം സംസ്കാരിക സാമൂഹ്യ മാധ്യമ പ്രവർത്തകൻ പങ്കെടുത്തു.
ദുരിതാശ്വാസ പ്രവർത്തങ്ങളുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഫേസ് ബുക്ക് പേജ് തുറക്കുവാൻ യോഗം തീരുമാനിച്ചു. ക്ലേശമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ എത്തിക്കുവാൻ ഈ ഫേസ്ബുക്ക് കൂട്ടായ്മ ഉപകരിക്കും എന്നതിൽ അശേഷം സംശയമില്ല. ത്യാഗ മനസ്കരായ കൂടുതൽ സന്നദ്ധ പ്രവർത്തകർ ഈ ഉദ്യമത്തിലേക്ക് വരും ദിവസങ്ങളിൽ കൂടുതലായി കടന്നു വരുമെന്ന് പ്രതീക്ഷിക്കുന്നു.
സണ്ണി മാളിയേക്കൽ, ജോയിച്ചൻ പുതുക്കുളം, എ. സി. ജോർജ്, രാജു പുളളത്ത്, മധു കൊട്ടാരക്കര, മാത്യു വൈരമൺ, സ്കറിയ മാത്യു, പി. പി. ചെറിയാൻ, ജോസ് പ്ലാക്കാട്, സിജു വി. ജോർജ്, ബിജിലി ജോർജ്, മാർട്ടിൻ വിലങ്ങോലിൽ, സുരേഷ്, സന്തോഷ് , ബിനു തുടങ്ങിയവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. സ്ഥിതിഗതികൾ തുടരവലോകനം ചെയ്യുവാൻ വേണ്ടി വരും ദിവസങ്ങളിൽ വീണ്ടും യോഗങ്ങൾ കൂടുവാൻ ഈ യോഗത്തിൽ തീരുമാനിച്ചു.
വാർത്ത : സിജു വി. ജോർജ്, ഡാലസ്