Sunday, May 11, 2025
HomeKeralaമദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ അടിച്ചുകൊന്നു.

മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ അടിച്ചുകൊന്നു.

മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ അടിച്ചുകൊന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: കുടിയാന്മല പുലിക്കുരുമ്ബയില്‍ മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ അടിച്ചുകൊന്നു. കുടിയാന്മലയിലെ തുണ്ടത്തില്‍ അഗസ്തി (80) ആണ് മകന്‍ ബേബിയുടെ അടിയേറ്റ് മരിച്ചത്. മദ്യപിച്ച്‌ വീട്ടിലെത്തിയ ബേബി പിതാവുമായി കലഹിക്കുകയും പ്രകോപിതനായ ഇയാള്‍ അഗസ്തിയെ മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളംകേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ അഗസ്തി അബോധാവസ്ഥയില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അന്നക്കുട്ടിയാണ് കൊല്ലപ്പെട്ട അഗസ്തിയുടെ ഭാര്യ. മേരി, ജോസ്, ആനിസ്, സോമി, ശെല്‍വി എന്നിവര്‍ മറ്റുമക്കളാണ്. ബേബിയെ നാട്ടുകാര്‍ പിടികൂടി കുടിയാന്മല പൊലീസില്‍ ഏല്‍പിച്ചു. കുടിയാന്മല പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
RELATED ARTICLES

Most Popular

Recent Comments