ജോണ്‍സണ്‍ ചെറിയാന്‍.
ഫേസ്ബുക്ക് മെസഞ്ചറില്‍ സുഹൃത്തുക്കളുടെ പേരില്‍ വരുന്ന മെസേജ് തുറന്നു നോക്കരുതെന്ന് മുന്നറിയിപ്പ്. സൈബര്‍ അക്രമികള്‍ കമ്ബ്യൂട്ടറുകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നത് ഈ വഴിയാണെന്നതാണ് ഈ മുന്നറിയിപ്പിന് പിന്നിലുള്ളത്.ഫ്രണ്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളുടെ പേരില്‍ വീഡിയോ ലിങ്കുകളായും ഇമോജികളായും കംപ്യൂട്ടര്‍ വൈറസ് പടര്‍ത്തുകയാണ് അവരുടെ ലക്ഷ്യം.
രണ്ടുദിവസമായി ഈ തരത്തിലുള്ള സൈബര്‍ ആക്രമണം ലോകമെമ്ബാടും നടക്കുന്നുണ്ട്. ഇതിനെ നേരിടാന്‍ ഏറ്റവും നല്ല പ്രതിവിധി ആ ലിങ്കുകളിലേക്ക് പോകാതിരിക്കുക എന്നതാണ്. സുഹൃത്തുക്കളുടെ സന്ദേശം കിട്ടിയാല്‍, ഒന്നുകില്‍ ആ സുഹൃത്തിനെ വിളിച്ച് ഉറപ്പാക്കിയശേഷം മാത്രം തുറക്കുക എല്ലെങ്കില്‍, സന്ദേശം ഡിലീറ്റ് ചെയ്യുക.
ഇത്തരം വൈറസ് മെസേജുകള്‍ മനസ്സിലാക്കാനും എളുപ്പമാണ്. നിങ്ങളുടെ മെസഞ്ചറിലേക്ക് സന്ദേശം വരുമ്ബോള്‍, ആദ്യം നിങ്ങളുടെ പേര്, വീഡിയോ, നടുക്കത്തിന്റെ ഇമോജി പിന്നെ ലിങ്ക് എന്നിങ്ങനെയാണ് ഉണ്ടാവുക. അത്തരമൊരു സന്ദേശം കിട്ടിയാല്‍ സംശയിക്കേണ്ടതതില്ല. അതില്‍ത്തൊട്ടാല്‍ നിങ്ങളുടെ കംപ്യൂട്ടറിന് ആപത്താകും.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ഒരു വ്യാജ യുട്യൂബ് പേജിലേക്കാണ് കൊണ്ടുപോവുക. അവിടെ വീഡിയോ കാണന്നതിന് അഡ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശമുണ്ടാകും. ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍, വൈറസ് അടങ്ങിയ സോഫ്റ്റ്വെയര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ കടന്നുകൂടും. ചലതില്‍ ഫ്ളാഷ് പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സന്ദേശമാകും. മറ്റു ചില സന്ദേശങ്ങള്‍ ഒരു ഗൂഗിള്‍ ഡോക്യുമെന്റിലേക്കാവും. എന്തുതന്നെയായാലും അത് വൈറസാണെന്ന് കരുതുക. ബ്രൗസറിനെയും ഓപ്പറേറ്റിങ് സിസ്റ്റത്തെയും കംപ്യൂട്ടറുകളിലെ നിര്‍ണായക വിവരങ്ങളെയും അത് ബാധിക്കും.