Sunday, February 8, 2026
HomeKeralaവീണ്ടും താരമായി പി.സി. ജോര്‍ജ്; ബസ് ഓടിച്ച്‌ റോഡ് ഉദ്ഘാടനം.

വീണ്ടും താരമായി പി.സി. ജോര്‍ജ്; ബസ് ഓടിച്ച്‌ റോഡ് ഉദ്ഘാടനം.

വീണ്ടും താരമായി പി.സി. ജോര്‍ജ്; ബസ് ഓടിച്ച്‌ റോഡ് ഉദ്ഘാടനം.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: രാഷ്ട്രീയത്തില്‍ അടിതടവുകള്‍ മുഴുവന്‍ പയറ്റി കയറിവന്ന നേതാവാണ് പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്. പല വിവാദങ്ങളിലും പോയി തലയിടുമെങ്കിലും പൂഞ്ഞാറുകാര്‍ക്കു മുന്നില്‍ ജോര്‍ജേട്ടന്‍ എന്നും സ്വീകാര്യനാണ്. ജോര്‍ജേട്ടന്‍ പൂഞ്ഞാറുകാര്‍ക്കിടയില്‍ എത്രത്തോളം സ്വീകാര്യനാണ് എന്നതിന്‍റെ തെളിവാണ് മണ്ഡലത്തില്‍ നടന്ന റോഡ് ഉദ്ഘാടനത്തില്‍ കണ്ടത്.
എരുമേലി എട്ടാം വാര്‍ഡില്‍ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരം പുതിയതായി നിര്‍മിച്ച റോഡ് ബസ് ഓടിച്ചാണ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തത്. യാത്രക്കാരുടെ വാതിലിലൂടെ കയറിയ ജോര്‍ജ് ഡ്രൈവര്‍ സീറ്റിലിരുന്ന് നിഷ്പ്രയാസം ബസ് ഓടിക്കുകയായിരുന്നു. വണ്ടി നിര്‍ത്തിയശേഷം ഡ്രൈവര്‍ ഡോര്‍ തുറന്ന് ഇറങ്ങാന്‍ അദ്ദേഹം ഇത്തിരി പണിപ്പെട്ടെങ്കിലും നാട്ടുകാരിലൊരാള്‍ കസേര ഇട്ടുകൊടുത്തതോടെ ഉദ്ഘാടനം ശുഭമായി പര്യവസാനിച്ചു.
RELATED ARTICLES

Most Popular

Recent Comments