ഷെറിൻ അഴീക്കോട്. (Street Light fb group)
“ഓണം വന്നോണം
ഓണം വന്നോണം
ഓണം വന്നു
നാടു ഭരിച്ചൊരു മാവേലിമന്നൻ തൻ
സ്മരണ പുതുക്കുവാന്നോണം വന്നൂ….
ഓണം വന്നോണം ഓണം വന്നോണം ഓണം വന്നൂ
മുക്കുറ്റി തെച്ചിപ്പൂ കാക്കപ്പൂ തുമ്പപ്പൂ
കാടായകാടെല്ലാം പൂത്തുലഞ്ഞൂ….
ഓണം വന്നോണം ഓണം വന്നോണം ഓണം വന്നൂ
നാടായ നാടെല്ലാം വർണ്ണം നിറഞ്ഞു….
ഓണം വന്നോണം ഓണം വന്നോണം ഓണം വന്നൂ
സമ്പത്സമൃദ്ധി തൻ ഓർമ്മയും പേറി പൊന്നോണം വന്നു പുഞ്ചിരിച്ചു….
കളളവുമില്ല ചതിവുമില്ല
എളളോളമില്ല പൊളി വചനം
മഹാബലി രാജ വാണരുളും നാൾ നാടെന്നും സമ്പത്സമൃദ്ധിയാണേ….
വാമനൻ തന്നുടെ കാൽക്കീഴിലായങ്ങ്
പാതാളലോകത്ത് പോയ് മറഞ്ഞു….
കളളവും ചതിയും കൊടികുത്തി വാഴുമിന്നിൽ
അന്യോനം മനുജർ ശിരസ്സുകൾ കൊയ്യുന്നു….
അന്നൊരു വാമനൻ അന്ത്യകനായെങ്കിൽ
ഇന്നിന്റെ ലോകം വാണിടുന്നതേ രാക്ഷസര്….
ഓണം വന്നോണം ഓണം വന്നോണം ഓണം വന്നൂ
പ്ലാസിറ്റിക്ക് പൂക്കളാൽ ഓണക്കളം ചാർത്തി
റെഡിമെയ്ഡ് കിറ്റിലെ സദ്യയുമുണ്ടു
ഓണത്തെ വരവേൽക്കുവാൻ ഞാനുമുണ്ടേ….
ഓണം വന്നോണം ഓണം വന്നോണം ഓണം വന്നൂ
അത്തം പതിനൊന്നോണം വന്നൂ.