Saturday, April 18, 2026
HomeKeralaകൊച്ചി മെട്രോയില്‍ ജീവിതം ട്രാക്കിലാക്കി അഞ്ജുവും വിനീതും.

കൊച്ചി മെട്രോയില്‍ ജീവിതം ട്രാക്കിലാക്കി അഞ്ജുവും വിനീതും.

കൊച്ചി മെട്രോയില്‍ ജീവിതം ട്രാക്കിലാക്കി അഞ്ജുവും വിനീതും.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: വന്നു, കണ്ടു, ഇഷ്ടപ്പെട്ടു, പരസ്പരം കീഴടങ്ങി അഞ്ജുവിന്റെയും വിനീതിന്റെയും ജീവിതത്തിലെ സുപ്രധാനമായ നിമിഷങ്ങളെ വേണമെങ്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കൊച്ചി മെട്രോ വന്നതോടെ കൊച്ചിയുടെ മുഖഛായതന്നെ മാറി. എന്നാല്‍ മെട്രോ മൂലം ജീവിതം തന്നെ മാറിമറിഞ്ഞ രണ്ടുപേരാണ് ഇവര്‍. കൊച്ചി മെട്രോ ഇന്നിവര്‍ക്ക് പ്രണയസാഫല്യത്തിന്റെ വേദിയായി മാറി.
തിരുവനന്തപുരം സ്വദേശിയായ അഞ്ജു കൊച്ചി മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്ററാണ്. കണ്ണൂര്‍ സ്വദേശിയായ വിനീത് സ്റ്റേഷന്‍ കണ്‍ട്രോളറാണ്. കേരളത്തിന്റെ രണ്ടറ്റത്തുള്ള ഇരുവരും കൊച്ചി മെട്രോയില്‍ ജോലിക്ക് വന്നപ്പോഴാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ബംഗളൂരവില്‍ വെച്ച്‌ നടന്ന ട്രെയിനിംഗിനിടെ പരസ്പരം മനസിലാക്കുകയും ഒരുമിച്ചു ജീവിതയാത്ര തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്തായാലും രണ്ടുപേര്‍ ജീവിതയാത്രയില്‍ ഒന്നിക്കാന്‍ കാരണമായതില്‍ മെട്രോ അധികൃതര്‍ക്കും സന്തോഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ബഹുസന്തോഷം. മുന്നോട്ടുള്ള യാത്രയില്‍ തടസ്സങ്ങളൊന്നുമില്ലാതെ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കട്ടെ എന്നാണ് കെഎംആര്‍എല്‍ ആശംസിക്കുന്നത്. ദമ്ബതികള്‍ക്ക് ആശംസ നേര്‍ന്ന് കൊച്ചി മെട്രോ അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടു
RELATED ARTICLES

Most Popular

Recent Comments