Friday, November 22, 2024
HomeMurderഅക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സഹായം കിട്ടാതെ മരിച്ചു.

അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സഹായം കിട്ടാതെ മരിച്ചു.

അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സഹായം കിട്ടാതെ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : വെസ്റ്റ് ഡല്‍ഹിയിലെ ഖ്യാല മേഖലയില്‍ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സഹായം കിട്ടാതെ മരിച്ചു. അക്ബര്‍ അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കുത്തേറ്റ് കിടക്കുന്ന 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. കുത്തേറ്റ യുവാവ് സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് നൂറോളം ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരും ഇയാളെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ല.
സംഭവത്തില്‍ മൊഹമ്മദ് ശുബ്ഹാന്‍, മൊഹമ്മദ് അഫ്സല്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വെല്‍ഡറായിരുന്ന അലി ഇവരില്‍ നിന്ന് പണം അപഹരിച്ചുവെന്നും അതിനു പ്രതികാരമായാണ് ഈ കൃത്യം ചെയ്തതെന്നുമാണ് ഇവര്‍ പറഞ്ഞത്. അലി ഒരു പിടിച്ചുപറിക്കാരനായിരുന്നെന്നും പോലീസ് പറയുന്നു. കുത്തേറ്റു കിടക്കുന്ന അക്ബര്‍ അലിയോട് ചിലര്‍ പേരും വിലാസവും ചോദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ആരും സഹായത്തിനെത്താതെ രക്തം വാര്‍ന്ന് ഇതേ അവസ്ഥയില്‍ അക്ബര്‍ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് എത്തുന്നതിനു മുമ്ബായി ആരോ ഇയാളെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് മരിച്ചു.
RELATED ARTICLES

Most Popular

Recent Comments