ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം : കോട്ടയം നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസുകള്‍ക്കിടയില്‍പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തുരുത്തി സ്വദേശി അന്നമ്മയാണ് മരിച്ചത്. രാവിലെ 10.30 നായിരുന്നു അപകടം. ബസിലേയ്ക്ക് കയറാന്‍ പോകുന്നതിനിടെ എതിര്‍ ഭാഗത്തു നിന്നും എത്തിയ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അന്നമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.