Saturday, April 26, 2025
HomeAmericaന്യൂയോര്‍ക്കിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്തംബര്‍ 2ന്.

ന്യൂയോര്‍ക്കിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്തംബര്‍ 2ന്.

ന്യൂയോര്‍ക്കിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്തംബര്‍ 2ന്.

ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: 163-മത് ശ്രീനാരായണഗുരു ജയന്തി ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമഖ്യത്തില്‍ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂളില്‍ വെച്ച് സെപ്തംബര്‍ 2ന് ആഘോഷിക്കുന്നതാണ്. ഉച്ചക്ക് 12 മണിക്കുള്ള വിഭവസമൃദ്ധമായ സദ്യയോടുകൂടി ജയന്തി ആഘോഷത്തിന് ആരംഭം കുറിക്കും.
ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സ്വാമി മുക്താനന്ദ യതി, നാസൗ കൗണ്ടി കംപ്‌ട്രോളര്‍ ജോര്‍ജ് മറഗോസ് എന്നിവര്‍ സംസാരിക്കും അതിന് ശേഷം ശ്രീനാരായണ അസ്സോസിയേഷന്‍ അംഗങ്ങളും, അസ്സോസിയേഷന്റെ അഭ്യുദയകാംക്ഷികളും അവതരിപ്പിക്കുന്നവിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments