പി.പി. ചെറിയാന്‍.
വാഷിംഗ്ടണ്‍: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രമ്പ് വീണ്ടും മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ആഗസ്റ്റ് 13ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ആദ്യ റ്റിവി പരസ്യത്തില്‍, തന്റെ അജണ്ട നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഡെമോക്രാറ്റുകള്‍ക്കെതിരെ ശക്തമായ പ്രചരണമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്.
ഏഴുമാസം പ്രസിഡന്റ് എന്ന നിലയില്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞതായി ട്രമ്പ് അവകാശപ്പെടുന്നു. അണ്‍ എംപ്ലോയ്മെന്റ് റേറ്റ് വളരെ കുറക്കുന്നതിനും, സ്റ്റോക്ക് പ്രൈസുകള്‍ ഉയര്‍ത്തുന്നതിനും, ശക്തമായ മിലിട്ടറിയെ വാര്‍ത്തെടുക്കുന്നതിനും ഇത്രയും സമയ പരിധിയില്‍ കഴിഞ്ഞതു തന്നെയാണ് നേട്ടങ്ങളായി ട്രമ്പ് ഉയര്‍ത്തി കാണിക്കുന്നത്.
പ്രസിഡന്റ് എന്ന നിലയില്‍ തന്റെ ജോലി തുടരുവാന്‍ അമേരിക്കന്‍ പൗരന്മാര്‍ ആവശ്യപ്പെടുമ്പോള്‍ ശത്രുക്കളെന്ന് വിശേഷിപ്പിക്കുവാന്‍ തന്റെ വിജയം കാണുവാന്‍ ആഗ്രഹിക്കുന്നില്ല എന്നും പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുവാന്‍ വെറ്റ് ഹൗസ് തയ്യാറായിട്ടില്ല. (ചാര്‍ലട്സ് വില്ല) യില്‍ ശനിയാഴ്ച നടന്ന വൈറ്റ് സുപ്രമിസ്റ്റുകളും എതിരാളികളും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഒരാള്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ അടുത്ത ദിവസം തന്നെ ട്രമ്പിന്റെ പ്രചരണ പരസ്യം പുറത്തിറക്കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ സജ്ജീവ ചര്‍ച്ചയായിട്ടുണ്ട്.