Saturday, November 23, 2024
HomeAmericaമാര്‍ത്തോമാ ഭദ്രാസനം ലൈറ്റ് റ്റു ലൈഫ് പദ്ധതിക്ക് തുടക്കമിടുന്നു: റൈറ്റ് റവ.ഡോ. ഫീലെക്സിനോസ്.

മാര്‍ത്തോമാ ഭദ്രാസനം ലൈറ്റ് റ്റു ലൈഫ് പദ്ധതിക്ക് തുടക്കമിടുന്നു: റൈറ്റ് റവ.ഡോ. ഫീലെക്സിനോസ്.

മാര്‍ത്തോമാ ഭദ്രാസനം ലൈറ്റ് റ്റു ലൈഫ് പദ്ധതിക്ക് തുടക്കമിടുന്നു: റൈറ്റ് റവ.ഡോ. ഫീലെക്സിനോസ്.

പി.പി. ചെറിയാന്‍.
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപീകരിച്ചിരിക്കുന്നു മാര്‍ത്തോമാ മിഷന്‍ ബോര്‍ഡ് ലൈറ്റ് ടു ലൈഫ് (Light to Life) എന്ന പുതിയ പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്ന് ഭദ്രാസനാധിപന്‍ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലെക്സിനിയോസ്് തിരുമേനി അറിയിച്ചു.
ഭദ്രാസനത്തില്‍ നിന്നും 8500 ഡോളര്‍ പ്രതീക്ഷിക്കുന്ന സുവിശേഷ നിധി ശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് തിരുമേനി പുതിയ പദ്ധതിയെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സഭാംഗങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പ്രത്യേകിച്ചു യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനും, അവരുടെ പങ്കാളിത്വം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലൈറ്റ് റ്റു ലൈഫ്’എന്ന നാമകരണം ചെയ്തിരിക്കുന്ന’ ചൈല്‍ഡ് കെയര്‍ പ്രോജക്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലേയും, നാറ്റീവ്മീഷന്‍ ഫീസുകളിലേയും ആവശ്യത്തിലിരിക്കുന്ന കുട്ടികള്‍ക്ക് സഹായം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പ്രോജക്റ്റ് മുന്‍ഗണന നല്‍കും.
ആത്മായരേയും, പട്ടക്കാരേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ, മനുഷ്യ ജീവിതത്തില്‍ സമൂല പരിവര്‍ത്തനം സൃഷ്ടിച്ചു. ക്രിസ്തീയ ദര്‍ശനത്തിന്റെ വക്താക്കളായി മാറ്റുക എന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് തിരുമേനി പറഞ്ഞു. നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ചുമതലയേല്‍ക്കുന്ന തിരുമേനിമാര്‍ തുടങ്ങി വെക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഭാ ജനങ്ങള്‍ നിര്‍ലോഭമായ പിന്തുണ നല്‍കുന്നുണ്ട്. മെക്സിക്കൊ, ഒക്കലഹോമ, അലബാമ തുടങ്ങിയ മിഷന്‍ ഫീല്‍ഡുകളില്‍ മാര്‍ത്തോമ ഭദ്രാസനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
RELATED ARTICLES

Most Popular

Recent Comments