സിറിൾ കുണ്ടൂർ. (Street Light fb group)
കാലത്തിന്റെ കറുത്ത ഇന്നലെകളിലേക്ക് ഓടിക്കിതച്ചു കൊണ്ട് ചാത്തുവിന്റെ മനസ് നാട്ടുകുളങ്ങര അമ്പല മൈതാനത്തു വന്നു നിന്നു.
അമ്പല പറമ്പിന്റെ ഒഴിഞ്ഞ ഭാഗത്തായി വെളുപ്പും കറുപ്പും തിരിച്ചറിയാൻ കഴിയാത്ത ബാല്യങ്ങൾ പന്തുതട്ടി കളിക്കുന്നു.
ദൂരെ നിന്നു നോക്കി കണ്ടപ്പോൾ മനസ്സിൽ തോന്നിയ പൂതി അടക്കാനാകാതെ, തന്റെ നേർക്ക് വന്ന പന്ത് കാൽ കൊണ്ട് തട്ടി. തട്ടിയപ്പോഴുള്ള അനുഭൂതി ഒരു നിഷ്കളങ്ക ചിരിയിൽ പ്രകടമാക്കി കൊണ്ടു, കുട്ടികളുടെ അടുത്തെത്തി,
എന്നേം കൂട്ടോ, ചാത്തുന്റെ ചോദ്യത്തിന് ആഗ്രഹത്തിന്റെ വെളുത്ത നിറമായിരുന്നു. കറുപ്പ് പൊതിഞ്ഞ വെളുത്ത മനസിന്റെ ആഗ്രഹം.
നാലുപാടു നിന്നും കുട്ടികൾ ആർത്തുല്ലസിച്ചു രസിച്ചിടുമ്പോൾ, രസംകൊല്ലിയായി കളി തടസപ്പെടുത്തി കൊണ്ട്. 40 തിനോട് പ്രായം തോന്നുന്ന ഒരാൾ പന്ത് എടുത്ത് കൈയ്യിൽ പിടിച്ചു.ചാത്തുന്റെ നേരെ വന്നു നിന്നു.സൂക്ഷിച്ചു നോക്കി കൊണ്ട്
നീയാ കോന്നന്റെ മകനല്ലേ?
അതെ,
ഓ, പുലയൻ കോന്നന്റെ മകൻ ‘
അയ്യാൾ ഒന്നു അടിമുടി നോക്കി, അപ്പോഴും കറുപ്പിനുള്ളിലും വെളുപ്പിനുള്ളിലും ചുവപ്പു തന്നെയായിരുന്നു ഓടിയത്. തോറ്റതോ, കറുപ്പും തോൽപ്പിച്ചതോ, കറുത്ത മനസും,
കളി വീണ്ടും തുടർന്നു. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞു.ആർപ്പുവിളി കോലാഹലങ്ങളോടെ, കളികൾ തുടർന്നു കൊണ്ടേയിരുന്നു.
ഒച്ചയില്ലാത്ത നിലവിളി ഉള്ളിൽ കനലെരിയുന്ന കണ്ണുനീരിനെ പ്രസവിച്ചിടുമ്പോഴും ,കിഴക്ക് മാറി ശ്രീകോവിലിൽ കൃഷ്ണവർണ്ണനായി ശ്രീ.കൃഷ്ണനും ചിരിച്ചു കാണും.
ചലനമറ്റ ഒരുശരീരം ആർഭാടങ്ങളിൽ അണിയിച്ചൊരുക്കി, നെടിയനിലയിൽ വെള്ളവിരിച്ച മേശയിൽ കിടത്തി ‘
അലമുറയിട്ടു കരയുന്ന ബന്ധുകളുടെ നടുവിലൂടെ കാലത്തിന്റെ കൈ പിടിച്ച് തിരിച്ച് വരുന്ന വെളുത്ത കാലം.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം, കത്തിജ്വലിക്കുന്ന മനസ്സിൽ ഒരു കറുത്ത കാലത്തിന്റെ ചിത കൂട്ടുവാൻ ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ വീണ്ടും അയാളെ കൈ പിടിച്ചു കൊണ്ടു പോകുന്നു.
ശേഷക്രിയ പൂർത്തിയാക്കിയ മകൻ ദക്ഷിണയുമായി തല കുനിച്ചു നിന്നു. ഒരു സമ്പന്നഗ്രഹത്തിന്റെ തലയെടുപ്പുള്ള പകിട്ടാസ്വദിച്ച് ഒരു സഹതാപ നോട്ടത്തോടെ,
ജലത്തിൽ കുളിപ്പിക്കണം, തറയിൽ വിരിച്ചു കിടത്തണം’ അഗ്നിയിൽ ലയിപ്പിക്കണം’ വായുവിലൂടെ ആകാശത്തിലേക്ക്. മനുഷ്യ ശരീരം പഞ്ചഭൂത നിർമ്മിതിയാണ്. സൗകര്യപൂർവ്വം വളച്ചൊടിക്കരുത്. സ്വത്തിനായാൽ പോലും ‘. ഇത്രയും പറഞ്ഞു മദ്യത്തിന്റെയും ആർഭാ കോ ലാഹലങ്ങളിലൂടെ നടന്നകന്നതും നോക്കി നിന്ന അയാളുടെ പുറകിൽ നിന്നും.
അതാരാ .?
ചാത്തു ശാന്തി, അറിവിനെ പ്രതിഷ്ഠ ചെയ്തവൻ.
അയാൾ ചുറ്റും നോക്കി .ചിത നന്നായി എരിയുന്നുണ്ട്.
നടന്നകന്ന വീഥികൾ ശൂന്യമായപ്പോൾ
എന്തിനാ നീ കരയുന്നത് ‘
കണ്ണു തുടച്ചു കൊണ്ട് ചാത്തു’
ശ്രീകോവിൽ ചൂണ്ടി’ അതിൽ ദൈവമുണ്ടോ? അങ്ങ് ഇവിടെ പൂജാരി അല്ലേ;?
ഉണ്ട്. എന്താ. കാണണോ?
വേണ്ട, അറിഞ്ഞാൽ മതി.
എങ്കിൽ നാളെ മുതൽ ആഞ്ഞു മണിയടിച്ചോളു.നട താനേ തുറക്കും,
വീണ്ടും ചാത്തു വേഗത്തിൽ നടന്നു.
എന്താ തിരുമേനി ഇത്.?കോപത്തോടെ തടയാൻ ശ്രമിച്ച വെളുപ്പിന്റെ കറുപ്പിലേക്കായ്
മനുഷ്യനാകണം’ എന്നാലെ ദൈവത്തെ അറിയാനാകു.മനുഷ്യനിലേക്ക് ഇറങ്ങി വരണം’ചിരിക്കണം, സഹതപിക്കണം, സ്നേഹിക്കണം’ മനുഷ്യനായി ജീവിക്കാൻ പഠിക്കണം.
സഞ്ചരിക്കുന്ന കാലത്തിനെതിരെ സഞ്ചരിക്കുന്ന കറുത്ത സമൂഹത്തിൽ വെളുപ്പുള്ള മനസുമായി ചാത്തു നടന്നു നടന്നു വെളുപ്പും കറുപ്പും താണ്ടി, മനുഷ്യനിലേക്ക് വേഗത്തിൻ നടന്നു.