Monday, April 28, 2025
HomeAmericaമോദി ക്ഷണിച്ചു ; ഇവാന്‍ക ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു.

മോദി ക്ഷണിച്ചു ; ഇവാന്‍ക ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു.

മോദി ക്ഷണിച്ചു ; ഇവാന്‍ക ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ നവംബറില്‍ എത്തും.
ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഇവാന്‍കയുടെ സന്ദര്‍ശനം.
നവംബര്‍ അവസാന ആഴ്ച ഹൈദരാബാദില്‍ വെച്ച്‌ നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ നരേന്ദ്ര മോദിയും പങ്കെടുക്കും. ജൂണില്‍ ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജി ഇ എസില്‍ പങ്കെടുക്കാന്‍ മോദി ഇവാന്‍കയെ ക്ഷണിച്ചത്.
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ജി ഇ എസ് ആരംഭിച്ചത്. എട്ടാമത്തെ ജി ഇ എസാണ് ഇത്തവണ ഹൈദരാബാദില്‍ നടക്കുന്നത്.
മാത്രമല്ല, ഇതാദ്യമായാണ് ജി ഇ എസിന് ഇന്ത്യ വേദിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്, നിതി ആയോഗിനെയാണ് പരിപാടിയുടെ സംഘാടനത്തിനായി നിയോഗിച്ചിട്ടുള്ളത്. ജി ഇ സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം ജൂണില്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
RELATED ARTICLES

Most Popular

Recent Comments