ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം : മോഷ്ടിച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന രണ്ടു പേർ പിടിയിൽ. റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലുള്ള മലപ്പുറം, കല്ലമ്പലം സ്വദേശികളാണ് പിടിയിലായത്. സെൽഫ് സ്റ്റാർറ്റിംഗ് വിഭാഗത്തിലുള്ള പുതിയ ബുള്ളറ്റുകളുടെ വയറുകൾ അറുത്തുമാറ്റിയാണ് സംഘം മോഷണം നടത്തിയിരുന്നത്.
ഓണ്‍ലൈൻവഴി കച്ചവടം ഉറപ്പിച്ചശേഷം ആവശ്യക്കാർക്ക് ഒന്നരലക്ഷത്തോളം വിലവരുന്ന ബുള്ളറ്റ് 40,000 രൂപയ്ക്കാണ് വിറ്റുവന്നിരുന്നത്. ഇത്തരത്തിൽ വിറ്റ 12 ബുള്ളറ്റുകൾ കണ്ടെടുത്തു. മൂന്നു ബുള്ളറ്റുകളെ കുറിച്ചുള്ള വിവരം ലഭിച്ചെന്നും സംസ്ഥാനത്തിന് പുറത്തായിരുന്നു ഇവർ കൂടുതലായും ബുള്ളറ്റ് വിറ്റ് വന്നതെന്നും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.