Tuesday, November 26, 2024
HomeKeralaകുമരകം ബോട്ട് ദുരന്തത്തിന് ഒന്നര ഇന്ന് പതിറ്റാണ്ട്.

കുമരകം ബോട്ട് ദുരന്തത്തിന് ഒന്നര ഇന്ന് പതിറ്റാണ്ട്.

കുമരകം ബോട്ട് ദുരന്തത്തിന് ഒന്നര ഇന്ന് പതിറ്റാണ്ട്.

ജോണ്‍സണ്‍ ചെറിയാന്‍.
മുഹമ്മ:  നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 15 ആണ്ട്. 2002 ജൂലൈ 27നായിരുന്നു 29 പേരുടെ ജീവനെടുത്ത അപകടം. മുഹമ്മയില്‍ നിന്ന് രാവിലെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. ദുരന്തത്തില്‍ 15 സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 29 പേരാണ് മരിച്ചത്. 104 പേര്‍ സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലേറെ യാത്രക്കാര്‍ കയറിയതും ബോട്ടിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണം.
പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ എഴുതാന്‍ കോട്ടയത്തേക്ക് പോയ മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. സ്ഥിരം യാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പനക്കാരും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട നാരായണക്കുറുപ്പ് കമീഷന്റെ ശിപാര്‍ശകള്‍ ജലരേഖയായി അവശേഷിക്കുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പല കേസും ഇപ്പോഴും നടക്കുന്നുണ്ട്.
RELATED ARTICLES

Most Popular

Recent Comments