ജോണ്‍സണ്‍ ചെറിയാന്‍.
നമ്മളില്‍ പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നാണ് മൂപ്പെത്തിയ തേങ്ങാക്കുള്ളില്‍ കാണുന്ന പൊങ്ങ്. എന്നാല്‍ കുറച്ചു ആളുകള്‍ കഴിക്കാറുമില്ല്. എന്തൊക്കെയായാലും നിരവധി ആരോഗ്യ ഗുണങ്ങള്‍ പൊങ്ങില്‍ ഉണ്ടെന്നാണ് പറയുന്നത്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന സത്യം . വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമ്മുക്കൊന്നു നോക്കാം.
രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു.
ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ അണുബാധകളില്‍ നിന്നു സംരക്ഷണം ഏകുന്നു.
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.
തലമുടിക്ക് ആരോഗ്യമേകുന്നു.
ഊര്‍ജ്ജദായകം.
നാരുകളാല്‍ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു.
ജീവകങ്ങള്‍, ധാതുക്കള്‍, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.
പ്രമേഹരോഗികളില്‍ ഇന്‍സുലിന്റെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നു.
ഹൃദയാരോഗ്യമേകുന്നു.
നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നു.
ഹൃദയത്തില്‍ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. അതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.
അര്‍ബുദത്തെ പ്രതിരോധിക്കുന്നു. പ്രത്യേകിച്ച് ഇന്‍സുലിന്റെ അഭാവം മൂലമുണ്ടാകുന്ന അര്‍ബുദത്തെ.
ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഏകുന്നു.