ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡൽഹി: അച്ചടി പൂർത്തിയാക്കിയ പുതിയ 200 രൂപ നോട്ടുകൾ ആഗസ്റ്റിൽ പുറത്തിറങ്ങും. ജൂൺ മാസത്തോടെയാണ് 200 രൂപ നോട്ടിന്‍റെ അച്ചടി ആരംഭിച്ചത്. നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായാണ് 200 രൂപ നോട്ട് ഇറക്കുന്നത്. ബാങ്കുകള്‍ വഴിയാവും 200 രൂപ നോട്ട് വിതരണം ചെയ്യുക.
അതേസമയം, 2000 രൂപ നോട്ടിന്‍റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ആവശ്യത്തിന് ചില്ലറിയില്ലാത്തത് മൂലം ജനം വലയുന്നതിനാലാണ് ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാൻ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാൽ ഇടപാടുകൾ കൂടുതൽ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായാണ് പുതിയ നോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്.