ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കറുകച്ചാലില്‍ നിന്നും ചിങ്ങവനത്തേക്ക് പാറപ്പൊടിയുമായി പുറപ്പെട്ട ടിപ്പര്‍ ലോറി തലകീഴായി തോട്ടിലേക്കു മറിഞ്ഞു. കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ ഷിബിനെ ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന പ്രയത്‌നത്തിനുശേഷം വണ്ടിക്കുള്ളില്‍ നിന്നും പുറത്തെടുത്തു.
നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് വടംകെട്ടി ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ക്രെയിനും മണ്ണുമാന്തി യന്ത്രവും കൊണ്ടുവന്നാണു ലോറി തോട്ടില്‍ നിന്ന് ഉയര്‍ത്തിയത്. തോടിനു സമീപത്തെ തിട്ട ഇടിഞ്ഞതാണ് അപകട കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.