Sunday, June 15, 2025
HomeKeralaനിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിനു മുകളിലേക്ക് പാറ അടര്‍ന്നു വീണു.

നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിനു മുകളിലേക്ക് പാറ അടര്‍ന്നു വീണു.

നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിനു മുകളിലേക്ക് പാറ അടര്‍ന്നു വീണു.

ജോണ്‍സണ്‍ ചെറിയാന്‍.
അടിമാലി: പൊന്മുടി അണക്കെട്ടിനു സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിനു മുകളിലേക്ക് പാറ അടര്‍ന്നു വീണു. വാഹത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ആര്‍ക്കും പരിക്കുകളില്ല. പ്രദേശത്തു നിന്നുമുള്ള കുട്ടികളെ കയറ്റിക്കൊണ്ടു പോകുന്നതിനുള്ള സൗകര്യത്തിനായി രണ്ട് ബസ്സുകള്‍ പൊന്മുടിയിലാണ് നിര്‍ത്തിയിടുന്നത്. ഇപ്രകാരം രാത്രി ഡാമിനോടു ചേര്‍ന്നുള്ള ഭാഗത്ത് മരക്കാനം റൂട്ടില്‍ ബസ്സ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കുന്നിന്‍ മുകളില്‍ നിന്നും കൂറ്റന്‍ പാറക്കഷ്ണം ബസ്സിനു മുകളിലേക്ക് പതിച്ചത്. എന്‍.ആര്‍.സിറ്റി എസ്.എന്‍.വി സ്‌കൂളിലെ ബസ്സാണ് ഇത്. അപകടസമയത്ത് ആരും ബസ്സില്‍ ഉണ്ടായിരുന്നില്ല.
RELATED ARTICLES

Most Popular

Recent Comments