തേഞ്ഞിപ്പലം: സെൻട്രൽ യൂണിവേഴ്സിറ്റി അഡ്മിഷൻ നേടിയ വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉടൻ നൽകുക , പ്രൈവറ്റ് വിദ്യാർഥികളുടെ സപ്ലിമെന്ററി റിസൽട്ട് ഉടൻ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാഭവൻ ഉപരോധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരുടെ സമരം വിജയം. ജെ എന്‍ യു അടക്കമുള്ള ഉന്നതസര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച യൂണിവേഴ്സിറ്റിയിലെ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സർട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറാവാതിരുന്ന യൂണിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥക്കെതിരെയാണ് വിദ്യാർഥികൾ പരീക്ഷാഭവൻ ഉപരോധിച്ചത്. യൂനിവേഴ്സിറ്റി കവാടത്തിൽ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ പിരിഞ്ഞുപോവില്ലെന്ന മുദ്രാവാക്യവുമായി പരീക്ഷാഭവന്‍ ഉപരോധിക്കുകയായിരുന്നു.
തുടര്‍ന്ന് എക്സാം കണ്‍ട്രോളറുമായി ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളായ കെ.എസ്.നിസാർ, കെ.കെ.അശ്റഫ്, പി.ബി.എം. ഫർമീസ് എന്നിവരും വിദ്യാര്‍ത്ഥിനികളും നടത്തിയ ചർച്ചയിലും അധികൃതർ സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചെങ്കിലും സമരക്കാർ പിരിഞ്ഞു പോവാൻ തയ്യാറായില്ല. തുടർന്ന് നേതാക്കളും വിദ്യാർഥിനികളും പരീക്ഷാ കൺട്രോളറുടെ മുറിയിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചപ്പോൾ പരീക്ഷാ കൺട്രോളർ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ഒടുവിൽ സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് ലഭിച്ചതിന് ശേഷം മാത്രമാണ് സമരക്കാർ ഉപരോധം അവസാനിപ്പിച്ചത്. ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ ഉപരോധം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെഎസ് നിസാര്‍, സെക്രട്ടേറിയറ്റംഗം അശ്റഫ്. കെ.കെ, സംസ്ഥാനസമിതിയംഗങ്ങളായ പി.ബി.എം ഫര്‍മീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സമിതിയംഗം മുജീബ് പാലക്കാട്, വാഹിദ് കോഴിക്കോട് , തഷ് രീഫ് മമ്പാട് , സഫ പൂവല്ലൂര്‍, ദിലാന തസ്നീം, അസ്മ മൻഹാം എന്നിവര്‍ സംസാരിച്ചു.