റഹിന ബീഗം. (Street Light fb group)
പവിഴമല്ലി പൂക്കുകയായി
നിറയെ പൂക്കൾ തൻ തിരയാട്ടം
വിരുന്നു വന്നു കുരുവികൾ
പറന്നുയർന്നു ശലഭങ്ങൾ
താൻ കൊതിച്ചൊരു പൂവിലാകർഷക യായൊരു പൂമ്പാറ്റയെ ചിറകിനാലകറ്റി …
മുത്തമിട്ടൊരാ കുഞ്ഞികിളിതൻ
പരിഹാസം നേർത്ത ചിലമ്പൊലി യായി
നീ മാത്രമല്ല പൂവേ പാരിൽ ..
എന്നുമൂളി മറ്റൊരു പൂവിലമരുമ്പോൾ
വർണ്ണചിറകുകൾ തുള്ളികളിച്ചു മെല്ലെ.
ചെറു വണ്ടുകൾ ഏങ്ങി മധു നുകരുമ്പോൾ തേനീച്ച കുഞ്ഞിനും ദുഃഖം വന്നു …
കണ്ണൊന്നു മൂടി എറുമ്പൊന്നുനോക്കി
ഇനിയുമാരെങ്കിലുമെത്താനുണ്ടോ …
എല്ലാം കണ്ടു ഭവിക്കുമെനിക്കൊരു
പവിഴമല്ലി ചെടിയാവാൻ മോഹം