ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ : മുംബൈയിലെ ഘാട്കോപ്പറില്‍ നാലുനില കെട്ടിടം ഇടിഞ്ഞുവീണ് 11 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെട്ട ഒന്‍പത് പേരെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏകദേശം മുപ്പതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അഗ്നിശമന സേനയുടെ 14 വാഹനങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നഴ്സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നതായാണ് സൂചന. ഇരുപതോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ കാലപ്പഴക്കവും ബലക്ഷയവുമാണ് തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.