Thursday, July 3, 2025
HomeIndiaസിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു .

സിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു .

സിം കാര്‍ഡ് ഇടുന്നതിനിടെ റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു .

ജോണ്‍സണ്‍ ചെറിയാന്‍.
ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതി നേടിയ ഷവോമിയുടെ മൊബൈലായ റെഡ്മി നോട്ട് 4 സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.
ബംഗളൂരുവിലെ ഒരു കടയിലാണ് സംഭവം നടന്നത്, കട ഉടമയ്ക്ക് നിസാര പൊള്ളലേറ്റു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന് ഷവോമി അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ സജീവമായി പ്രചരിച്ചു കഴിഞ്ഞു.
അടുത്ത കാലത്ത് ഇന്ത്യയില്‍ ഏറ്റവും സ്വീകാര്യത ലഭിച്ച ഫോണായിരുന്നു റെഡ്മി നോട്ട് 4. സിം ഇടുന്നതിനായാണ് ഉപയോക്താവ് ഫോണുമായി കടയിലെത്തിയത്. ഫോണ്‍ വാങ്ങിയ കടയുടമ സിം ഉടാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഫോണിനുള്ളില്‍ വലിയ തീ ഗോളം രൂപപ്പെടുകയായിരുന്നു. ഒറ്റപ്പെട്ട സംഭവമായതിനാല്‍ ഇത് റെഡ്മിയുടെ വിപണിയെ ബാധിക്കില്ല എന്നാണ് മൊബൈല്‍ വ്യാപാരികളുടെ പ്രതീക്ഷ.
RELATED ARTICLES

Most Popular

Recent Comments