Saturday, June 14, 2025
HomeAmericaഡൊണാള്‍ഡ് ട്രംപിന്റെ മുഖം മൂടി ധരിച്ച്‌ മോഷണം;സഹോദരന്മാര്‍ അറസ്റ്റില്‍.

ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മൂടി ധരിച്ച്‌ മോഷണം;സഹോദരന്മാര്‍ അറസ്റ്റില്‍.

ഡൊണാള്‍ഡ് ട്രംപിന്റെ മുഖം മൂടി ധരിച്ച്‌ മോഷണം;സഹോദരന്മാര്‍ അറസ്റ്റില്‍.

ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച്‌ ക്യാഷ് മെഷീനുകള്‍ മോഷ്ടിച്ച ഇറ്റാലിയന്‍ സഹോദരന്മാര്‍ പൊലീസ് പിടിയില്‍. വടക്കന്‍ ഇറ്റലിയിലെ ട്യൂറിനടുത്തുള്ള ക്യാഷ് മെഷീനുകളും ഇവര്‍ ലക്ഷ്യം വെച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സുരക്ഷാക്യാമറകള്‍ മോഷ്ടാക്കള്‍ മറച്ചുവെച്ചതിന് ശേഷം ബാങ്കിനുള്ളില്‍ സ്ഫോടനം നടത്തുകയായിരുന്നു. ഇത്തരത്തില്‍ ഇവര്‍ നിരവധി മെഷീനുകളാണ് മോഷ്ടിച്ചത്. സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തിലുള്ള മോഷണത്തിന് മോഷ്ടാക്കള്‍ തയ്യാറെടുത്തത്. സിനിമകളില്‍ കാണുന്നതുപോലെ തന്നെ കാറിന്റെ നിറവും ഇവര്‍ മാറ്റിയിരുന്നതായി പൊലീസ് പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments