ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ബുധനാഴ്ച നടത്താനിരുന്ന സംസ്ഥാന വ്യാപക പി ഡി പി ഹര്‍ത്താല്‍ പിന്‍വലിച്ചു. നാളെ പി.ഡി.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ ആവശ്യപ്രകാരമാണ് നടപടി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്. ബംഗളുരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ ബംഗളുരുവിലെ പ്രത്യേക എന്‍ഐഎ കോടതി അനുമതി നല്‍കിയിരുന്നു.
മാതാപിതാക്കളെ കാണാനാണ് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നിഷേധിച്ചു. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് മഅ്ദനിയുടെ തീരുമാനം